അബുദാബി: ലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. വർഷത്തില്‍ ഒന്നോ രണ്ടോ മാസം അവധി ലഭിക്കുമ്പോഴാണ് ഇവർ നാട്ടിലെത്തുന്നത്.
ഇപ്പോഴിതാ യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷം ലഭിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അടുത്ത വർഷം വാർഷിക അവധിക്ക് പുറമേ 13ഓളം ശമ്പളത്തോടെയുള്ള പൊതു അവധികള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രവാസികള്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും.സാധാരണ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 30 ദിവസമാണ് വാർഷികാവധി. ഈ സമയത്ത് ശമ്പളവും ലഭിക്കും. എന്നാല്‍, ഈ കാലയളവില്‍ വരുന്ന പൊതു അവധികള്‍ വാർഷിക അവധിയുടെ ഭാഗമായി കണക്കാക്കുമെന്നാണ് യുഎഇ സർക്കാരിന്റെ അറിയിപ്പ്. പക്ഷേ, ഇത് കമ്പനികളുടെ നയം അനുസരിച്ച് വേറിട്ടിരിക്കും.
അവധി വിശദാംശങ്ങള്‍
2027ലെ കലണ്ടർ പ്രകാരം, ജനുവരി ഒന്ന് വെള്ളിയാഴ്‌ചയാണ് വരുന്നത്. ശനി, ഞായർ അവധി ദിവസം ആയതിനാല്‍ അടുപ്പിച്ച് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാർച്ച് ഒമ്പത് ചൊവ്വാഴ്‌ച ഈദ് അല്‍ ഫിത്തർ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, റമദാൻ 29 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ മാർച്ച് 11 വ്യാഴാഴ്‌ച വരെ മൂന്ന് ദിവസത്തെ പൊതു അവധി ലഭിക്കും. റമദാൻ 30 വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ മാർച്ച് 12 വെള്ളിയാഴ്‌ച വരെ അവധി ലഭിക്കും. ഇതും ശനി, ഞായർ കൂടി യോജിപ്പിക്കുമ്പോള്‍ ആറ് ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുക.
മേയ് 15 ശനിയാഴ്‌ച മുതല്‍ മേയ് 18 ചൊവ്വാഴ്‌ച വരെ നാല് ദിവസത്തെ അറഫ ദിനവും ഈദ് അല്‍ അദ്‌ഹ അവധിയുമുണ്ടാകും. ഡിസംബറില്‍ രണ്ട് ദിവസം ഈദ് അല്‍ ഇത്തിഹാദ് അവധി ഡിസംബർ രണ്ട് വ്യാഴവും മൂന്ന് വെള്ളിയുമാണ്. ശനി, ഞായർ കൂടി ചേർക്കുമ്പോള്‍ നാല് അവധി ദിവസം ലഭിക്കും.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.