മിന്നലാക്രമണം, ന്യൂജേഴ്‌സിയില്‍ സിനിമാ സ്റ്റൈല്‍ കവര്‍ച്ച: ഇന്ത്യൻ ജ്വല്ലറിയില്‍ നിന്ന് 45 സെക്കൻഡില്‍ കോടികളുടെ സ്വര്‍ണം കവര്‍ന്നു, അന്വേഷണം

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ മുഖംമൂടി ധരിച്ച സംഘത്തിന്റെ വൻ കവർച്ച. പ്രശസ്തമായ ഓക്ക് ട്രീ റോഡിലെ ‘9ലഖ’ എന്ന ജ്വല്ലറിയില്‍ നിന്നാണ് ഒരു മില്യണ്‍ ഡോളർ (ഏകദേശം 8.3 കോടി രൂപ) വിലമതിക്കുന്ന സ്വർണ്ണ-രത്നാഭരണങ്ങള്‍ കവർന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. വെറും 30 മുതല്‍ 45 സെക്കൻഡുകള്‍ക്കുള്ളിലാണ് അക്രമികള്‍ കവർച്ച നടത്തി രക്ഷപ്പെട്ടത്. ജ്വല്ലറിക്ക് മുന്നില്‍ എസ്‌യുവി വിഭാഗത്തില്‍പ്പെട്ട വാഹനത്തില്‍ എത്തിയ നാലംഗ സായുധ സംഘം അകത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് വലിയ ചുറ്റികകള്‍ ഉപയോഗിച്ച്‌ ആഭരണങ്ങള്‍ പ്രദർശിപ്പിച്ചിരുന്ന ഗ്ലാസ് കൂടുകള്‍ തകർത്തു. 

കയ്യില്‍ കരുതിയിരുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളിലേക്ക് ഡിസ്‌പ്ലേ ട്രേകളോടെ ആഭരണങ്ങള്‍ വാരി നിറച്ച ശേഷമാണ് സംഘം രക്ഷപ്പെട്ടത്. കടയിലുണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും കവർന്നതായി ജ്വല്ലറി ഉടമ സോനു ചൗഹാൻ പറഞ്ഞു. കവർച്ചയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

നിരവധി ഇന്ത്യൻ ജ്വല്ലറികള്‍ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഇതേ തെരുവിലുള്ള ‘വിരാണി ജ്വല്ലേഴ്സ്’ എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ വർഷം ജൂണിലും 2022-ലും സമാനമായ രീതിയില്‍ കവർച്ച നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങളില്‍ വ്യാപാരികള്‍ കടുത്ത ആശങ്കയിലാണ്. കവർച്ചകള്‍ തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ മുൻകരുതലുകളും സുരക്ഷാ ഇൻഷുറൻസും ഉണ്ടാകണമെന്ന് ജ്വല്ലറി സഹഉടമ സുസ്മിത ചൗഹാൻ ആവശ്യപ്പെട്ടു.

സമീപകാലത്തായി ന്യൂജേഴ്‌സിയിലെ മറ്റ് ഇന്ത്യൻ ജ്വല്ലറികളായ പെർത്ത് അംബോയിലെ ‘റൂബീസ് ജ്വല്ലർ’, ജേഴ്സി സിറ്റിയിലെ ‘റീമ ജ്വല്ലേഴ്സ്’, ‘പോപ്പുലർ ലണ്ടൻ ജ്വല്‍’ എന്നിവടങ്ങളിലും സമാനമായ രീതിയില്‍ കവർച്ചകള്‍ നടന്നിരുന്നു. സംഭവത്തില്‍ പ്രാദേശിക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network