ഹരാരെ: സിംബാബ്വെയിൽ കരീബ തടാകത്തിലുണ്ടായ ബോട്ടപകടത്തില്‍ 44 പേർക്ക് ജീവൻ നഷ്ടമായി. സാംബിയ തീരത്തോട് ചേർന്നു കിടക്കുന്ന തടാകത്തില്‍ രൂപപ്പെട്ട ശക്തമായ കാറ്റും പേമാരിയുമാണ് വൻ ദുരന്തത്തിന് കാരണമായത്.
അനുവദനീയമായതിലും അധികം ആളുകളെ കയറ്റിയതാണ് ബോട്ട് മറിയാൻ ഇടയാക്കിയതെന്ന് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. 90 യാത്രക്കാരെ മാത്രം ഉള്‍ക്കൊള്ളാൻ ശേഷിയുള്ള ബോട്ടില്‍ സംഭവദിവസം 120 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.സിംബാബ്വെ റൂറൽ ഇന്ഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഏജൻസിക്ക് കീഴിലുള്ളതാണ് അപകടത്തില്‍പ്പെട്ട ബോട്ട്. നാഷണല് ഡിസാസ്റ്റർ മാനേജ്മെന്റ് ഏജൻസി നടത്തിയ ഊർജിത ഇടപെടലിലൂടെ ഇതുവരെ എഴുപത്തിയേഴ് പേരെ സുരക്ഷിതമായി കരയിലെത്തിച്ചു. കാണാതായവർക്കായുള്ള തെരച്ചില്‍ ദേശീയ പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.