കാരണവന്മാര്‍ ജീവിച്ചു പോയ സുഭിഷ കാലം: 1947-ല്‍ ഒരു രൂപയ്ക്ക് 8 കിലോ അരി കിട്ടിയിരുന്നു! പക്ഷെ ഒരു പ്രശ്നമുണ്ട്, ഒരു രൂപ നാണയം പറയുന്ന കഥ,

ഇന്ത്യ സ്വാതന്ത്ര്യം നേടിയ അന്നത്തെ കാലത്ത് ഒരു രൂപയുടെ മൂല്യം എത്രത്തോളമുണ്ടായിരുന്നു എന്ന് കേട്ടാല്‍ ഇന്ന് ആരും ഒന്നു ഞെട്ടിപ്പോകും.

അന്ന് ഒരു രൂപയുണ്ടെങ്കില്‍ ഒരു വീട്ടിലേക്ക് വേണ്ട അരിയടക്കം നിരവധി സാധനങ്ങള്‍ വാങ്ങാൻ സാധിക്കുമായിരുന്നു. എന്നാല്‍ 79 വർഷങ്ങള്‍ക്കിപ്പുറം 2026-ല്‍ എത്തിനില്‍ക്കുമ്പോള്‍ അതേ ഒരു രൂപയുടെ അവസ്ഥ എന്താണെന്ന് അറിയാമോ? പണപ്പെരുപ്പവും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ എങ്ങനെ മാറിമറിഞ്ഞു എന്ന് വ്യക്തമാക്കുന്ന ഈ താരതമ്യം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്.

1947 ഓഗസ്റ്റ് 15-ന് രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്നത്തെപ്പോലെ ദശാംശ സമ്പ്രദായമായിരുന്നില്ല, അന്ന് ഒരു രൂപ എന്നത് 16 ആണികളായിട്ടായിരുന്നു വിഭജിച്ചിരുന്നത്. അക്കാലത്ത് വ്യാപകമായി ലഭ്യമായിരുന്ന കണക്കുകള്‍ പ്രകാരം ഒരു കിലോ അരിക്ക് ഏകദേശം 12 പൈസയും, ഒരു ലിറ്റർ പാലിന് 12 പൈസയുമായിരുന്നു വില. അതായത് ഒരു രൂപ കയ്യിലുണ്ടെങ്കില്‍ അന്ന് ഏകദേശം 8.3 കിലോ അരിയോ അല്ലെങ്കില്‍ അത്രയും തന്നെ പാലോ വാങ്ങാൻ കഴിയുമായിരുന്നു.

 പെട്രോളിനാകട്ടെ അന്ന് ലിറ്ററിന് 27 പൈസയായിരുന്നു വില. എന്നാല്‍ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അവിശ്വസനീയമാണ്. ഇന്നത്തെ കണക്കുപ്രകാരം ഒരു രൂപയ്ക്ക് വെറും 30 ഗ്രാം അരിയോ, 14-15 മിസ് ലിറ്റർ പാലോ, പത്ത്  ലിറ്ററില്‍ താഴെ പെട്രോളോ മാത്രമാണ് ഇന്ന് വാങ്ങാൻ കഴിയുക.

ഇതിലും വലിയൊരു വിസ്മയം സ്വർണ്ണത്തിന്റെ വിലയിലുള്ള മാറ്റമാണ്. 1947-ല്‍ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 88 രൂപയായിരുന്നു വില. അതായത് ഒരു രൂപ കൊടുത്താല്‍ അന്ന് 0.11 ഗ്രാം (100 മില്ലിഗ്രാമിലധികം) സ്വർണം ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നത്തെ വിപണിയില്‍ 10 ഗ്രാം സ്വർണ്ണത്തിന് ലക്ഷങ്ങള്‍ക്ക് മുകളിലാണ് വില വരുന്നത്.

 അന്ന് ഒരു രൂപയ്ക്ക് ലഭിച്ചിരുന്ന സ്വർണത്തിന് ഇന്നത്തെ കാലത്ത് പതിനായിരക്കണക്കിന് രൂപ നല്‍കേണ്ടി വരുന്നു. അന്ന് ഒരു രൂപ എന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ ഷോപ്പിംഗ് ബാഗും നിറയ്ക്കാൻ പര്യാപ്തമായ വലിയൊരു തുകയായിരുന്നുവെങ്കില്‍, ഇന്ന് അതൊരു പ്രതീകാത്മക നാണയമായി ചുരുങ്ങിയിരിക്കുന്നു.

എങ്കിലും ഈ വിലക്കയറ്റം കൊണ്ട് മാത്രം അന്നത്തെ ജനങ്ങള്‍ നമ്മളേക്കാള്‍ സമ്പന്നരായിരുന്നു എന്ന് കരുതാനാകില്ല. അക്കാലത്ത് ജനങ്ങളുടെ വരുമാനവും വളരെ കുറവായിരുന്നു. പണപ്പെരുപ്പത്തിനൊപ്പം തന്നെ രാജ്യത്തിന്റെ ശബളം, തൊഴില്‍ അവസരങ്ങള്‍, സാങ്കേതിക വിദ്യ, നഗരവല്‍ക്കരണം എന്നിവയിലെല്ലാം വലിയ വളർച്ചയാണ് 79 വർഷത്തിനിടയില്‍ ഉണ്ടായിരിക്കുന്നത്. ഒരു ചെറിയ രൂപയുടെ നാണയം പറയുന്ന കഥ ഇന്ത്യയുടെ കഴിഞ്ഞകാല ചരിത്രത്തിന്റെയും സാമ്പത്തിക കുതിപ്പിന്റെയും നേർചിത്രം തന്നെയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !