ദുരൂഹം: അച്ഛനും മകളും വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, അന്വേഷണം,

കാസർകോട്: അച്ഛനെയും പ്ലസ്‌ടു വിദ്യാർത്ഥിനിയായ മകളെയും വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. കർണ്ണാടക സ്വദേശിയും കാസർകോട് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശൻ (55), പരവനടുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളില്‍ പ്ലസ്‌ടു വിദ്യാർത്ഥിനിയായ മകള്‍ വൈഷ്‌ണവി (17) എന്നിവരെയാണ് ചെമ്മനാട്, കോളിയടുക്കം, ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരു നില വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ഹോം നഴ്സും കോഴിക്കോട് സ്വദേശിനിയുമായ ഭാര്യ ഓമന ജോലി സ്ഥലത്തും മകൻ വിഷ്ണു‌ കാറ്ററിംഗ് ജോലിക്കും പോയതായിരുന്നു. ശനിയാഴ്ച രാത്രി 11.10ഓടെ വിട്ടില്‍ നിന്ന് പുറത്തിറങ്ങി അയല്‍വീട്ടിലെത്തിയ ഗണേശൻ മകളെ കാണാനില്ലെന്ന് പറഞ്ഞത്രെ. കേട്ടവർ ആദ്യം ഇതു വിശ്വസിച്ചില്ല. 

വീട്ടിലേയ്ക്ക് തിരിച്ചു പോയ ഗണേശൻ അകത്തു കയറി വാതില്‍ കൊട്ടിയടച്ചു. ഇതോടെ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം മേല്‍പ്പറമ്പ് പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോള്‍ വീടിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

 ബലം പ്രയോഗിച്ച്‌ അകത്ത് കയറി നോക്കിയപ്പോഴാണ് വൈഷ്‌ണവിയെയും ഗണേശനെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടർന്ന് വീടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തി. ഞായർ രാവിലെ പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയെത്തിയത്. പ്ലസ്ടു സയൻസ് വിദ്യാർത്ഥിനിയായ വൈഷ്‌ണവി പഠിക്കാൻ മിടുക്കിയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !