ജോലിസ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം; റിയാദില്‍ പ്രവാസി മലയാളി നിര്യാതനായി

റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54) നിര്യാതനായി. റിയാദിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.

ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ കുഞ്ഞാലെൻറയും കുഞ്ഞിപ്പാത്തുവിെൻറയും മകനാണ്. റൈഹാനത്താണ് ഭാര്യ. മക്കള്‍: മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയർ വിങ് ജനറല്‍ കണ്‍വീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാല്‍, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്ദുറഹ്മാൻ ചേലമ്പ്ര എന്നിവരും പരേതെൻറ സുഹൃത്ത് അസ്കറും നേതൃത്വം നല്‍കി വരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !