'അമേരിക്കയുടെ പക്കല്‍ 4 തരം അന്യഗ്രഹ ജീവികളുടെ മൃതദേഹങ്ങളുണ്ട്': വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം!

വാഷിംഗ്ടണ്‍: കഴിഞ്ഞ 30 വർഷമായി യുഎഫ്‌ഒ, യുഎപി എന്നിവയെക്കുറിച്ച്‌ പഠിക്കുന്ന പെൻ്റഗണ്‍ കണ്‍സള്‍ട്ടന്റും ആസ്ട്രോഫിസിസിസ്റ്റുമായ ഡോ. എറിക് ഡേവിസിന്റെ വെളിപ്പെടുത്തല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ചർച്ചയാകുന്നു.

അമേരിക്കൻ സർക്കാരിൻ്റെ കൈവശം നാല് വ്യത്യസ്ത അന്യഗ്രഹ ജീവികളുടെ (Alien species) ശരീരങ്ങള്‍ വീണ്ടെടുത്തതിൻ്റെ രഹസ്യ രേഖകളും ചിത്രങ്ങളുമുണ്ടെന്നാണ് ഡോ. എറിക് ഡേവിസിൻ്റെ അവകാശവാദം. ഒരു പ്രമുഖ അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തകർന്നു വീണ അജ്ഞാത പേടകങ്ങളില്‍ (UFO) നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും ഇവ നിലവില്‍ അതീവ രഹസ്യ സ്വഭാവമുള്ള സൈനിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഈ രേഖകളും ചിത്രങ്ങളും നേരിട്ട് കണ്ടിട്ടുണ്ടെന്നും ഡേവിസ് അവകാശപ്പെട്ടു. താൻ പരിശോധിച്ച രേഖകള്‍ പ്രകാരം നാല് വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട അന്യഗ്രഹ ജീവികളെക്കുറിച്ച്‌ വിവരമുണ്ടെന്ന് ഡേവിസ് പറയുന്നു:

1ഗ്രേസ്: സിനിമകളില്‍ കാണാറുള്ളതുപോലെ ചെറിയ ശരീരവും, ചാരനിറത്തിലുള്ള ചർമ്മവും, വലിയ തലയും കറുത്ത കണ്ണുകളുമുള്ള ജീവികള്‍.

2നോർഡിക്സ്: സ്കാൻഡിനേവിയൻ മനുഷ്യരെപ്പോലെ നീളമുള്ളതും, സ്വർണ്ണനിറമുള്ള മുടിയുള്ളതുമായ, മനുഷ്യരുമായി ഏറ്റവും സാദൃശ്യമുള്ള ജീവികള്‍.

3ഇൻസെക്റ്റോയ്ഡ്സ്: മനുഷ്യന്റെ വലിപ്പമുള്ള ‘പ്രേയിംഗ് മാന്റിസ്’ (പച്ചക്കുതിര) പ്രാണികളെപ്പോലെ തോന്നിക്കുന്നവ.

4 റെപ്റ്റിലിയൻസ്: പല്ലികളെയോ മറ്റ് ഉരഗങ്ങളെയോ പോലെ തോന്നിക്കുന്ന രൂപമുള്ളവ.

കണ്ടെത്തിയവയില്‍ ഭൂരിഭാഗവും മരിച്ച നിലയിലായിരുന്നുവെന്നും ജീവനുള്ളവയെ പിടികൂടിയതായി തനിക്ക് നേരിട്ട് അറിവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻ യുഎസ് ഇൻ്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രുഷ് നേരത്തെ പാർലമെൻ്റില്‍ നടത്തിയ വെളിപ്പെടുത്തലുകളെ ശരിവെക്കുന്നതാണ് ഡേവിസിൻ്റെ ഈ പുതിയ പ്രസ്താവനകള്‍.

ട്രംപിനോട് സഹായം അഭ്യർത്ഥിച്ച്‌ ശാസ്ത്രജ്ഞൻ

ഈ രഹസ്യങ്ങള്‍ പുറത്തുവിടുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ് തനിക്ക് നിയമപരമായ പരിരക്ഷ നല്‍കണമെന്ന് ഡോ. ഡേവിസ് അഭ്യർത്ഥിച്ചു. നിലവിലെ നോണ്‍-ഡിസ്ക്ലോഷർ കരാറുകള്‍ കാരണം പല കാര്യങ്ങളും പരസ്യമാക്കാൻ സാധിക്കുന്നില്ലെന്നും, പ്രസിഡൻ്റ് ഒപ്പിട്ടാല്‍ വിസില്‍ബ്ലോവർമാർക്ക് സുരക്ഷിതമായി സത്യം പുറത്തുപറയാൻ കഴിയുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഈ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ 50 മുതല്‍ 75 വർഷം വരെ രഹസ്യമായി സൂക്ഷിക്കാൻ സാധ്യതയുള്ളതിനാല്‍ വിവരാവകാശ നിയമപ്രകാരം ഇവ ലഭ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഔദ്യോഗിക സ്ഥിരീകരണമില്ല

അതേസമയം, ഡോ. ഡേവിസിൻ്റെ അവകാശവാദങ്ങള്‍ പിന്തുണച്ച്‌ മുൻ സിഐഎ ശാസ്ത്രജ്ഞൻ ഡോ. ഹാല്‍ പുതോഫ് രംഗത്തെത്തിയിട്ടുണ്ട്. യുഎസ് സർക്കാരിൻ്റെ പക്കല്‍ പത്തോളം അന്യഗ്രഹ പേടകങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹത്തിൻ്റെ വാദം. എന്നാല്‍, അമേരിക്കൻ സർക്കാരോ പെൻ്റഗണോ ഈ അവകാശവാദങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഭൂമി സന്ദർശിച്ചതിനോ അവരുടെ പേടകങ്ങള്‍ കണ്ടെടുത്തതിനോ നിലവില്‍ തെളിവുകളൊന്നുമില്ലെന്നാണ് യുഎസ് മിലിട്ടറിയുടെ ഔദ്യോഗിക വിശദീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !