മാസപ്പടി കേസ്; വീണ്ടും ഇഡി റെയിഡ് സിപിഐഎം നേതാവിൻ്റെയും മുഹമ്മദ് റിയാസിൻ്റെ സുഹൃത്തിൻ്റെയും വീടുകളിലടക്കം പരിശോധന,

കോഴിക്കോട്: എംആർഎല്‍- എക്സലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് വീണ്ടും വ്യാപക ഇഡി റെയിഡ്. ഇന്നലെ രാവിലെ തുടങ്ങിയ ED റെയ്ഡ്  മണിക്കൂറുകൾ നീണ്ടു. ഒരേസമയം സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടന്നു.

മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘവും പരിശോധനക്കുണ്ടായിരുന്നത്

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഡയറിയില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചതെന്നാണ് സൂചന. DTPC ഡെസ്റ്റിനേഷൻ മാനേജർ നന്ദുലാലിൻ്റെ കുണ്ടുപറമ്പ് വീട് (Dyfi വെസ്റ്റ് മേഖല സെക്രട്ടറി), CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗവും / സോളസ് പരസ്യ കമ്പനിയു ഉടമ പി നിഖിലിന്റെ അശോകപുരത്തെ ഫ്ലാറ്റ്, നിഖിലിന്റെ ഫറോക്ക് കരുവൻതുരത്തിയിലെ വീട്ടിലും റെയ്‌ഡ്‌, KCK dental and സർജിക്കല്‍ സ്‌ഥാപന ഉടമ ഷൈജലിന്റെ പൊറ്റമ്മലിലെ അപാർട്മെന്റ്, KCK dental and surgical - സരോവരം റോഡ്, 

പന്തീരാങ്കാവ് സ്വദേശി വാരിഷ് കളത്തിങ്കലിന്റെ ഉടമസ്ഥതയില്‍ ഉള്ള ക്യാപിറ്റല്‍ മാർബിള്‍സ് ആൻഡ് ഗ്രാനൈറ്റില്‍ ഇ ഡി റൈഡ്, കാരപ്പറമ്പ് സ്വദേശി ഫബീഷ് മുഹമ്മദിന്റെ വീട്ടിലും റെയ്‌ഡ്- മുഹമ്മദ്‌ റിയാസിന്റെ സഹപാഠി, ഫൈജാസിന്റെ വീട്ടില്‍ - പ്രവാസി - മുഹമ്മദ്‌ റിയാസിന്റെ സഹപാഠി എന്നിവിടങ്ങളിലാണ് ഇ ഡി റെയ്‌ഡ്‌ നടന്നു

കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി മൂന്നാം ഘട്ടമെന്ന നിലയിലാണ് ഈ തെളിവെടുപ്പ് ശക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക് കമ്പനിയില്‍ നിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും ഇഡി അന്വേഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !