ചെന്നൈ: തെന്നിന്ത്യൻ നടി തൃഷ കൃഷ്ണൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ കരാർ ഒപ്പുവെച്ച സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും ഇടവേളയെന്നാണ് സൂചന.
വർഷങ്ങളായി സിനിമയിൽ സജീവമായ തൃഷയുടെ ഈ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ അഭിനയം പൂർണമായി ഉപേക്ഷിക്കാനുള്ള തീരുമാനമല്ല ഇതെന്നാണ് താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്കും യാത്രകൾക്കുമായി കുറച്ചുകാലം സിനിമയിൽ നിന്ന് മാറിനിൽക്കാനാണ് താരത്തിന്റെ തീരുമാനമെന്നാണ് വിവരം.അഭിനയത്തിന് പുറമെ സിനിമാ നിർമാണ രംഗത്തും രാഷ്ട്രീയത്തിലും കൂടുതൽ ശ്രദ്ധ നൽകാൻ തൃഷ ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
സൂര്യ നായകനായ ‘കറുപ്പ്’ ആണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ‘ഗർജനൈ’, ‘ചതുരംഗ വേട്ടൈ 2’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘വിശ്വംഭര’യും തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.