അംബുജ: നൈജീരിയയില്‍ വീണ്ടും കൂട്ടക്കുരുതി. തിങ്കളാഴ്ച രാത്രി പ്ലേറ്റോ സംസ്ഥാനത്തെ മാംഗു പ്രാദേശിക ഭരണകൂട പരിധിയിലെ ബിൻ പെർ ഗ്രാമത്തില്‍ ആയുധധാരികളായ അക്രമികള്‍ വീടുകളില്‍ കയറി മഴുവും വാളും ഉപയോഗിച്ച് സ്ത്രീകളും കുട്ടികളുമടക്കം 25 പേരെ വെട്ടിക്കൊലപ്പെടുത്തി.
കഴിഞ്ഞയാഴ്ച രണ്ട് ഫൂലാനി ഗോത്ര വിഭാഗക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ സമീപഗ്രാമമായ മൈറ്റിംബെയില്‍ വീടുകള്‍ക്കു തീയിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിൻ പെർ ഗ്രാമത്തില്‍ കൂട്ടക്കൊല നടന്നത്.മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയിലെ രാഷ്ട്രീയ-സാമ്പത്തിക തർക്കങ്ങളും മതപരമായ സംഘർഷങ്ങളും ഈ മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. തുടർ ആക്രമണങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പ്രദേശത്തു കനത്ത ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.