ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്? പ്രമുഖരെ മാറ്റിയേക്കും, വന്‍ അഴിച്ചുപണി വരുന്നു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി വരുന്നു എന്ന് റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാന ചലനമുണ്ടായേക്കും.

സിജെപി പ്രതിഷേധത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്താനുള്ള സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ക്ക് സ്ഥാന ചലനത്തിന് സാധ്യതയുണ്ട്. ഒരു മാസത്തിനകം സുപ്രധാനമായ തീരുമാനങ്ങള്‍ ബിജെപി നേതൃത്വം എടുക്കും. ബിജെപി സംഘടനാ തലത്തില്‍ കഴിഞ്ഞ ദിവസം ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിസഭയിലും മാറ്റം വരുത്താന്‍ പോകുന്നത്. ചില മുതിര്‍ന്ന നേതാക്കളെ ഗവര്‍ണര്‍മാരാക്കുന്നതും ആലോചനയിലാണ്.

മഹാരാഷ്ട്രയിലെ എകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്ക്ക് പുതിയ മന്ത്രിസഭയില്‍ നേട്ടമുണ്ടാകുമെന്നാണ് വിവരം. അടുത്തിടെ ചില കൂടുമാറ്റങ്ങള്‍ കാരണം ഷിന്‍ഡെ പക്ഷത്തിന് എംപിമാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന് ശിവസേന നേതാക്കള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍ പ്രദേശിലെ ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്, കേശവ് പ്രസാദ് മൗര്യ എന്നിവരില്‍ ഏതെങ്കിലും ഒരാള്‍ കേന്ദ്രമന്ത്രിമായായേക്കും. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തര്‍ പ്രദശ്. പുതിയ മന്ത്രിസഭാ അഴിച്ചുപണിയില്‍ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ചില മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷ. സ്മൃതി ഇറാനിയെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരിച്ചെത്തിച്ചതും ഈ ലക്ഷ്യത്തോടെയാണ്.

കൂടുതല്‍ വനിതാ അംഗങ്ങള്‍ കേന്ദ്രമന്ത്രിമാരാകുമെന്നതാണ് മറ്റൊരു വിവരം. തമിഴ്‌നാട്ടില്‍ നിന്ന് എഐഎഡിഎംകെ അംഗം മന്ത്രിയാകുമെന്നും സൂചനയുണ്ട്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അടുത്ത നവംബറില്‍ അവസാനിക്കുകയാണ്. അദ്ദേഹത്തിന് വീണ്ടും അവസരം നല്‍കുമോ എന്ന് വ്യക്തമല്ല.

കേരളത്തില്‍ നിന്ന് ആരെങ്കിലും മന്ത്രിസഭയില്‍ എത്തുമോ എന്നതും അറിയേണ്ടതുണ്ട്. അതേസമയം, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ പദവിയില്‍ തുടരാന്‍ അനുവദിക്കും. നിരവധി രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഗോയല്‍ വിജയിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ധര്‍മേന്ദ്ര പ്രധാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാജിവച്ചെങ്കിലും അദ്ദേഹത്തില്‍ ബിജെപി നേതൃത്വത്തിന് വലിയ പ്രതീക്ഷയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !