മുൻ വൈരാഗ്യം: ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി, രണ്ട് അയല്‍വാസികൾ അറസ്റ്റിൽ,,

രംഗ്പൂർ: ബംഗ്ലാദേശിലെ രംഗ്പൂരില്‍  ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന  വിവരങ്ങള്‍ പുറത്ത്. വിരമിച്ച അധ്യാപകനും ഭാര്യയും മകളും 12 വയസുകാരനായ മകനുമാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രണ്ട് അയല്‍വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. മച്ചുവാപാറ പ്രദേശത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത് (Bangladesh family murder). വീടിന്റെ ടെറസില്‍ ലഹരിമരുന്നായ യാബ ഉപയോഗിക്കാനെത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതികളെ കണ്ടതിനെ തുടർന്ന് കുടുംബനാഥൻ അന്വേഷിക്കാൻ എത്തിയതോടെയാണ് ആക്രമണം ആരംഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകള്‍ അഗമി ചക്രവർത്തി പ്രാർത്ഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖത്ത് കത്തുന്ന ദ്രാവകം ഒഴിച്ചതിന്റെ അടയാളങ്ങളും മൃതദേഹങ്ങളില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഗണപതിയെയും ഭാര്യയെയും മകളെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതികളെ തിരിച്ചറിയാൻ സാധ്യതയുണ്ടായിരുന്ന 12 വയസുകാരനെയും പിന്നീട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉടൻ സ്ഥലംവിട്ടില്ലെന്നതാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന വിവരം. പൊലീസ് പറയുന്നതനുസരിച്ച്‌, ഇരുവരും അടുത്ത ദിവസം വരെ വീട്ടില്‍ തന്നെ കഴിഞ്ഞു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയത്ത് പ്രദേശത്തെ റോഡുകളില്‍ ആളുകള്‍ കുറവായപ്പോഴാണ് ഇവർ വീട്ടില്‍നിന്ന് പുറത്തുപോയത്.

വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് പ്രതികള്‍ കുളിക്കുകയും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഈന്തപ്പഴവും വെള്ളരിക്കയും കഴിക്കുകയും മേശയില്‍ കണ്ടെത്തിയ ലഹരിമരുന്ന് ഉപയോഗിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാൻ അലമാരകളും ഡ്രോയറുകളും തുറന്ന് വസ്തുക്കള്‍ വലിച്ചുവാരിയിട്ടതായും മൊബൈല്‍ ഫോണുകള്‍ വെള്ളത്തിലും ഡിറ്റർജന്റിലും മുക്കി നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി.

വീട്ടില്‍നിന്ന് സ്വർണാഭരണങ്ങള്‍ മോഷണം പോയതായും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സിദ്ധാർഥ് ദാസ് (19), മുഗ്ധ ദാസ് (23) എന്നിവർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 

കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വീട്ടില്‍നിന്ന് ലഭിച്ച ഈന്തപ്പഴക്കുരുക്കളില്‍ ഡിഎൻഎ പരിശോധന നടത്താനും അന്വേഷണ സംഘം നീക്കം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !