റിയാദ്: പ്രമുഖ സൗദി ഇസ്ലാമിക പണ്ഡിതനും ഹദീസ് ഗവേഷകനുമായ അബ്ദുൾ അസീസ് അഅൽതരീഫിക്ക് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
അദ്ദേഹത്തിന് പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടതായി സൗദി മനുഷ്യാവകാശ സംഘടനയായ എൽക്യുഎസ്ടി (ALQST) അറിയിച്ചു. പത്ത് വർഷത്തിലേറെയായി തടവിൽ കഴിയുന്ന അൽതരീഫി നിലവിൽ റിയാദിലെ അൽ ഹായിർ ജയിലിൽ ഏകാന്ത തടങ്കലിലാണെന്നും സംഘടന വ്യക്തമാക്കി.50 വയസുകാരനായ അൽതരീഫിയുടെ കേസുമായി ബന്ധപ്പെട്ട പുതിയ നിയമനടപടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് എൽക്യുഎസ്ടിഅറിയിച്ചു. പ്രോസിക്യൂഷൻ ഇപ്പോഴും വധശിക്ഷ ആവശ്യപ്പെടുന്നുണ്ടോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ലെന്നും സംഘടന വ്യക്തമാക്കി. സൗദി അറേബ്യയിൽ വധശിക്ഷയുടെ വ്യാപകമായ ഉപയോഗവും സര്‍ക്കാർ വിമർശകരും മതപണ്ഡിതരും നേരിടുന്ന നിയമനടപടികളും സംബന്ധിച്ച ആശങ്കയുടെ പശ്ചാത്തലത്തിലാണ്അൽതരീഫിയുടെ കേസ് എഎല്‍ക്യുഎസ്ടി വീണ്ടും ഉന്നയിച്ചത്.
മറ്റു പ്രമുഖ പണ്ഡിതരും തടങ്കലിൽ
പ്രമുഖ സൗദി പണ്ഡിതന്മാരായ സൽമാൻ അൽ ഔദ, ഹസൽ ഫർഹാ ൻ അൽമാലിക്ക് എന്നിവർക്കെതിരെയും പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് എഎല്‍ക്യുഎസ്ടിയുടെ ആരോപണം. ഇരുവരും 2017 സെപ്റ്റംബർ തടങ്കലിലാണെന്നും കേസുകളിൽ ഇതുവരെ പരസ്യമായി അറിയപ്പെട്ട അന്തിമവിധി ഉണ്ടായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി. മതപണ്ഡിതരായ അവദ് അലി അൽ കമീ എന്നിവർക്കെതിരെയും മുമ്പ് വധശിക്ഷ ആവശ്യപ്പെട്ടിരുന്നുവെന്ന് എൽക്യുഎസ്ടി ചൂണ്ടിക്കാട്ടി.
സമാധാനപരമായി അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ തടവിലാക്കിയ എല്ലാവര്‍ക്കുമെതിരായ കേസുകൾ പിന്‍വലിക്കണമെന്നും അബ്ദുൾ അസീസ് അൽതരീഫിയെ ഉൾപ്പെടെ ഉടൻ ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നും എഎല്‍ക്യുഎസ്ടി സൗദി അധികൃതരോട് ആവശ്യപ്പെട്ടു.
2016 ഏപ്രിലിൽ അറസ്റ്റ്
രാജ്യാന്തര വിഷയങ്ങളിൽ ഉൾപ്പെടെ സ്വതന്ത്ര നിലപാടുകൾക്ക് പേരുകേട്ട അൽതരീഫയെ 2016 ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. സൗദി ഉടമസ്ഥതയിലുള്ള അൽ അറബിയ ടെലിവിഷൻ ശൃംഖലയെയും ചില സർക്കാർ നയങ്ങളെയും വിമർശിച്ച് സമൂഹമാധ്യമങ്ങളൽ നടത്തിയ പ്രതികരണങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. സൗദിയിലെ മതകാര്യ പൊലീസിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതിനെതിരെയും അദ്ദേഹം ട്വിറ്ററില്‍ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ സദാചാര പൊലീസായ 'കമ്മിറ്റി ഫോർ ദ പ്രൊമോഷൻ ഓഫ് വെർച്യൂ ആന്‍ഡ് പ്രിവൽഷൻ ഓഫ് വൈസ്'ന്റെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങൾ എടുത്തുകളഞ്ഞ സർക്കാർ നടപടിയെയാണ് അദ്ദേഹം വിമർശിച്ചവർ. സൗദി രാജകുടുംബത്തെയും പരോക്ഷമായി വിമർശിക്കുകയുണ്ടായിപിന്നീട് സസൗദിയിൽ നിരവധി പ്രമുഖ മതപണ്ഡിതര്‍ക്കെതിരെ വ്യാപകമായ അറസ്റ്റ് നടപടികൾ നടന്നിരുന്നു. മുഹമ്മദ് അൽ, ഹുസൈൻ അൽഹറാദി, സുലൈമാൻ അല്ദുവൈഷ് തുടങ്ങിയ പണ്ഡിതരും ഈ കാലയളവില്‍ അറസ്റ്റിലായവരിൽ ഉള്‍പ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.