പാകിസ്ഥാനിലേക്കുള്ള നദീജലം തടഞ്ഞുനിര്‍ത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള സുപ്രധാന പദ്ധതിക്ക് ഹിമാചലില്‍ തുടക്കം:

ലാഹോള്‍: ഹിമാചല്‍ പ്രദേശിലെ പ്രകൃതിഭംഗിയും പ്രകൃതിദത്ത പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് ചിനാബ്-ബിയാസ് പദ്ധതിയുടെ 8.7 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ടണല്‍ ബോറിങ് മെഷീന്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കാന്‍ തീരുമാനം.

ചിനാബ് നദിയുടെ കൈവഴിയായ ചന്ദ്ര നദിയിലെ വെള്ളം മണാലിയിലെ മാഡി എന്ന സ്ഥലത്ത് വെച്ച്‌ ബിയാസ് നദിയിലേക്ക് വഴിതിരിച്ചുവിടുന്നതിനായുള്ള ഈ പദ്ധതി 2,352 കോടി രൂപ ചെലവിലാണ് നടപ്പിലാക്കുന്നത്. ഹിമാചലില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന രണ്ടാമത്തെ തുരങ്കമാണിത്.

സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം പൂര്‍ണ്ണമായും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഉത്തര ഭാരതത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനും ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉല്‍പ്പാദനത്തിനും പുതിയ സാധ്യതകള്‍ തുറക്കപ്പെടുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network