- തീയതി: 2026 ഓഗസ്റ്റ് 31, തിങ്കളാഴ്ച
- സമയം: പകൽ 11:00 മണിക്ക്
- വേദി: പത്തനാപുരം ഗാന്ധിഭവൻ
പ്രിയപ്പെട്ട ബന്ധുമിത്രാദികളെ,
ഞങ്ങളുടെ മകള്‍ ചൈതന്യയുടെ വിവാഹം 2026 ഓഗസ്റ്റ് 31 തിങ്കളാഴ്ച പകല്‍ 11 മണിക്ക് പത്തനാപുരം ഗാന്ധിഭവനില്‍ വെച്ച് നടക്കുകയാണ്. തിരുവനന്തപുരം പാറശ്ശാല ആടുമെന്‍കാട്, കമല്‍ നിവാസ് കമാലസനന്‍ - സരസ്വതി ദമ്പതികളുടെ മകന്‍ അഖില്‍ എസ്. കമല്‍ ആണ് വരന്‍
വരനും വധുവും ഇപ്പോള്‍ അയര്‍ലന്റില്‍ സ്റ്റാഫ് നഴ്‌സായി സേവനം ചെയ്യുകയാണ്.
വര്‍ഷങ്ങള്‍ക്കുമുന്‍പ് മാതാപിതാക്കള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സ്വന്തമായി ഒന്നും ഇല്ലാതായിത്തീര്‍ന്ന മൂന്നു പെണ്‍കുട്ടികള്‍ ഗാന്ധിഭവനില്‍ എത്തി. അവര്‍ ഇവിടെ മക്കളായി വളര്‍ന്നു. ജനറല്‍ നഴ്‌സിംഗ് കഴിഞ്ഞ മൂത്തയാളിനെ കോട്ടയത്ത് ക്ഷേത്രം ശാന്തിയായ യുവാവ് വിവാഹം കഴിച്ചു. രണ്ടാമത്തെയാള്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ടീച്ചര്‍ ട്രയിനിംഗ് കഴിഞ്ഞ് ടീച്ചറാണ്. തിരുവനന്തപുരത്ത് വിവാഹജീവിതം നയിക്കുന്നു. മൂന്നാമത്തെയാളായ ചൈതന്യ ബി.എസ്.സി നഴ്സിംഗും ഉപരിപഠന ങ്ങളും കഴിഞ്ഞ് ഒന്നരവര്‍ഷമായി അയര്‍ലന്റില്‍ നഴ്‌സാണ്.
ഇരുവരുടെയും മുന്‍കൂട്ടി തീരുമാനിച്ച വിവാഹം ലീവ് കിട്ടിയതനുസരിച്ച് തീയതി പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് പ്രത്യേകമായ ക്ഷണക്കത്തുകള്‍ ഇല്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഈ ക്ഷണം സ്വീകരിച്ച് വിവാഹത്തില്‍ പങ്കെടുക്കുവാനും ആശംസകള്‍ നേരുവാനും എല്ലാവരെയും വിനയപൂര്‍വ്വം ക്ഷണിക്കുന്നു.
മാതാപിതാക്കളുടെ തണലില്ലാതെ ഗാന്ധിഭവനിൽ വളർന്ന്, പഠിച്ച്, സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തയായ ഞങ്ങളുടെ മകൾ ഒരു പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ ധന്യമുഹൂർത്തത്തിൽ പ്രിയപ്പെട്ട ഏവരുടെയും മഹനീയ സാന്നിധ്യവും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.
വിശ്വസ്തതയോടെ,ഗാന്ധിഭവൻ കുടുംബാംഗങ്ങൾ(പത്തനാപുരം)




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.