മരണസംഖ്യ 7,900 കടന്നു, 5,500 ലധികം ആക്രമണങ്ങള്‍; ഇറാൻ യുദ്ധത്തിന്റെ ആറുമാസം, പ്രധാന വിവരങ്ങളും കണക്കുകളും പുറത്ത്

ദോഹ: യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധം ആറുമാസം പിന്നിടുമ്പോള്‍, മരണപ്പെട്ടവരുടെയും പലായനം ചെയ്തവരുടെയും കണക്കുകള്‍ മുതല്‍ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ വൻ തകർച്ച വരെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച്‌ റിപ്പോർട്ട് പുറത്ത്.

ഈ കാലയളവിലെ പ്രധാന കണക്കുകള്‍ താഴെ നല്‍കുന്നു:

മരണസംഖ്യ 7,900 കടന്നു

ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ലെബനനില്‍ 4,350 പേരും ഇറാനില്‍ 3,527 പേരും ഗള്‍ഫ് രാജ്യങ്ങളില്‍ 28 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറുവശത്ത്, ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളില്‍ ഇതുവരെ 60 ഇസ്രായേലികളും 18 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

 ഇതിനുപുറമേ 757 യു.എസ് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളില്‍ നിന്നും മറ്റ് ഔദ്യോഗിക ഏജൻസികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്. യുദ്ധസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ചും പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ചും ഈ കണക്കുകളില്‍ മാറ്റം വന്നേക്കാം.

5,500-ലധികം ആക്രമണങ്ങള്‍

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന യുദ്ധ നിരീക്ഷണ ഏജൻസിയായ ‘ആംഡ് കോണ്‍ഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പ്രൊജക്റ്റിന്റെ’ റിപ്പോർട്ട് അനുസരിച്ച്‌, ഫെബ്രുവരി 28 മുതല്‍ യു.എസും ഇസ്രായേലും ചേർന്ന് ഇറാനില്‍ കുറഞ്ഞത് 3,580 ആക്രമണങ്ങളെങ്കിലും നടത്തിയിട്ടുണ്ട്.

 ഇതേ കാലയളവില്‍ ഗള്‍ഫ് മേഖലയിലുടനീളവും വിശാലമായ മിഡില്‍ ഈസ്റ്റിലുമായി ഇറാൻ 2,053-ലധികം പ്രത്യാക്രമണങ്ങള്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network