അമേരിക്കയിൽ മിന്നല്‍ പ്രളയം; 15 സഞ്ചാരികളെ കാണാതായി, 62 പേരെ രക്ഷപ്പെടുത്തി, വൻ നാശനഷ്ടം,

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ ദേശീയ പാർക്കിലുണ്ടായ പെട്ടെന്നുള്ള ശക്തമായ മിന്നല്‍ പ്രളയത്തില്‍ പതിനഞ്ചോളം വിനോദസഞ്ചാരികളെ കാണാതായി.

ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം ബ്രൈറ്റ് ഏഞ്ചല്‍ കാന്യൻ, ഫാന്റം റാഞ്ച് പരിസരങ്ങളിലാണ് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് പ്രകൃതിദുരന്തമുണ്ടായത്. ദുരന്തബാധിത പ്രദേശത്തുനിന്ന് ഇതുവരെ 62 പേരെ ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എയർലിഫ്റ്റ് ചെയ്തതായി നാഷണല്‍ പാർക്ക് സർവീസ് (NPS) അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് നിമിഷങ്ങള്‍ക്കകം മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനാല്‍ സഞ്ചാരികള്‍ക്ക് പെട്ടെന്ന് സുരക്ഷിത ഇടങ്ങളിലേക്ക് മാറാൻ പോലും സമയം ലഭിച്ചില്ല. ബ്രൈറ്റ് ഏഞ്ചല്‍ ക്രീക്കിന് കുറുകെയുള്ള മിക്ക കാല്‍നടപ്പാലങ്ങളും പ്രളയത്തില്‍ പൂർണ്ണമായും ഒലിച്ചുപോയി. ഇതോടെ സഞ്ചാരികളുടെ യാത്രാമാർഗ്ഗങ്ങള്‍ പൂർണ്ണമായി തടസ്സപ്പെട്ടു. പാർക്ക് റേഞ്ചർമാരുടെ വേഗത്തിലുള്ളതും ആസൂത്രിതവുമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !