ജനഹൃദയങ്ങളിലെ രാജ്ഞി: നക്ഷത്രക്കണ്ണുകളുള്ള ഡയാന രാജകുമാരി ഓര്‍മ്മയായിട്ട് 29 വര്‍ഷം,

ലണ്ടൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന 'ജനഹൃദയങ്ങളുടെ രാജകുമാരി' ഡയാനയുടെ വേർപാടിന് 29 വർഷം പൂർത്തിയാകുന്നു.

1997 ഓഗസ്റ്റ് 31-ന് പാരീസിലുണ്ടായ ദാരുണമായ കാർ അപകടത്തിലാണ് 36-ാം വയസ്സില്‍ ഡയാന വിടവാങ്ങിയത്. ഈ ഓർമ്മദിനത്തിന് തൊട്ടുമുൻപാണ് ബ്രിട്ടീഷ് രാജകുടുംബം വിട്ട് കാലിഫോർണിയയിലേക്ക് കുടിയേറിയിരുന്ന ഇളയ മകൻ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും തങ്ങളുടെ മക്കളായ ആർച്ചിക്കും ലിലിബെറ്റിനുമൊപ്പം യുകെയിലേക്ക് വീണ്ടും താമസം മാറ്റിയത്.

തന്റെ അമ്മയുടെ ഓർമ്മ നിലനിർത്താൻ എല്ലാ വർഷവും ഹാരി ‘ലെമണ്‍ ഡ്രെസ്സ് കേക്ക്’ ബേക്ക് ചെയ്യുന്ന പതിവുണ്ടെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ സന്ദർശന വേളയില്‍ ഹാരി തന്റെ കുട്ടികളെ ഡയാനയുടെ സംസ്‌കാര സ്ഥലമായ അല്‍തോർപ്പിലെ സ്പെൻസർ കുടുംബ സ്വത്തായ ദ്വീപിലേക്ക് ആദ്യമായി കൊണ്ടുപോവുകയും ചെയ്തു.

അടുത്ത വർഷം ഡയാനയുടെ വേർപാടിന്റെ 30-ാം വാർഷികം വരാനിരിക്കെ, സെപ്റ്റംബർ 22-ന് ഡയാനയുടെ സഹോദരൻ ചാള്‍സ് സ്പെൻസർ തന്റെ പുതിയ ഓർമ്മക്കുറിപ്പ് പുസ്തകമായ ‘Swan Song: Diana, My Sister’ പുറത്തിറക്കും. ഡയാനയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് മറുപടിയായാണ് ഈ പുസ്തകമെന്ന് അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !