എം50 അപകടം: കാറിലുണ്ടായിരുന്നത് "Lucky Dip" ഒമ്പത് പേർക്ക് പരിക്ക്; തെറ്റായ ദിശയിൽ ഓടിച്ച വാഹനം മോഷ്ടിച്ചതെന്ന് സ്ഥിരീകരണം

ഡബ്ലിൻ: ഞായറാഴ്ച പുലർച്ചെ എം50 മോട്ടോർവേയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാറുകളിലൊന്ന് മോഷ്ടിച്ചതാണെന്നും ഇത് മോട്ടോർവേയിൽ തെറ്റായ ദിശയിലാണ് ഓടിച്ചിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഒരു കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണ്.

ഞായറാഴ്ച പുലർച്ചെ 5:30 ഓടെ എം50 ജങ്ഷൻ 12 (ഫിർഹൗസ്) എക്സിറ്റ് റാംപിലാണ് അപകടം നടന്നത്. റാനെലഗിൽ (Ranelagh) നിന്ന് മോഷ്ടിച്ച ടൊയോട്ട വിറ്റ്സ് കാർ തെറ്റായ സൈഡിലൂടെ അതിവേഗം പാഞ്ഞുവന്ന്, ശരിയായ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മറ്റൊരു കാറുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
മോഷ്ടിച്ച കാറിലുണ്ടായിരുന്ന കൗമാരക്കാരായ എട്ട് ആൺകുട്ടികൾക്കും രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഇരുപതുകളിലുള്ള യുവാവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ ഡബ്ലിനിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മോഷ്ടിച്ച കാറിലുണ്ടായിരുന്ന 13 വയസുകാരനായ കുട്ടിയുടെ പരിക്കുകൾ അതീവ ഗുരുതരമാണ്.
അപകടത്തിന് തൊട്ടുമുമ്പ് ഈ വാഹനം ഗാർഡയുടെ (പോലീസ്) ശ്രദ്ധയിൽപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഡബ്ലിൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'Lucky Dip' എന്ന കൗമാര ക്രിമിനൽ സംഘത്തിൽപ്പെട്ടവരാണ് കാറിലുണ്ടായിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര പോലീസ് വാച്ച്ഡോഗ് ആയ 'Fiosrú' (ഗാർഡ ഓംബുഡ്സ്മാൻ) പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരമോ ആ സമയത്തെ ഡാഷ്-കാം ദൃശ്യങ്ങളോ കൈവശമുള്ളവർ  Tallaght ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !