മേഘവിസ്ഫോടനം; ഒരു മാസം മുൻപ് നിര്‍മ്മിച്ച പാലം കുത്തിയൊഴുകിയ വെള്ളത്തില്‍ ഒലിച്ചുപോയി, 10 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു, വൻ നാശനഷ്ടം.

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മേഘവിസ്ഫോടനത്തെ തുടർന്ന് വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്ന് തമാക് നല അരുവിയില്‍ ജലനിരപ്പ് ഉയർന്നതോടെ നിതി താഴ്‌വരയിലേക്കുള്ള പ്രധാന പാലം ഒലിച്ചുപോയി. 

ജ്യോതിർമഠില്‍ നിന്ന് 37 കിലോമീറ്റർ അകലെ മലാരി ദേശീയപാതയെ ബന്ധിപ്പിക്കുന്ന പാലമാണ് കുത്തിയൊലിച്ച വെള്ളത്തില്‍ തകർന്നത്. ഒരു മാസം മുൻപ് മാത്രം നിർമ്മിച്ച പാലമാണിത്. പാലം തകർന്നതോടെ അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

മഴക്കാലത്ത് ഈ മേഖല നേരിടുന്ന ദുർബലാവസ്ഥയാണ് സംഭവം വീണ്ടും എടുത്തുകാണിക്കുന്നത്. കഴിഞ്ഞ വർഷവും തമാക് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഇതേ സ്ഥലത്തെ സ്ഥിരം പാലം ഒലിച്ചുപോയിരുന്നു. അരുവി കരകവിയുമ്പോഴെല്ലാം ഇവിടുത്തെ പാലത്തിന് കേടുപാടുകള്‍ സംഭവിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അപകടത്തെ തുടർന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഒരു ജീവനക്കാരനെ കാണാതായിട്ടുണ്ട്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, ജില്ലാ ഭരണകൂടം എന്നിവയുടെ രക്ഷാസംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !