ചരിത്രപരമായ സാമ്പത്തിക ഉച്ചകോടി: ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം കാനഡയിലേക്ക്,

ന്യൂ ഡൽഹി; ഇന്ത്യയും കാനഡയും തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മയ്ക്ക് പുതിയ ഊർജം പകരാൻ ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ ഈ മാസം കാനഡ സന്ദർശിക്കുന്നു.

ണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തുന്ന മന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ ‘ഇക്കണോമിക് ആൻഡ് ഫൈനാൻഷ്യൽ ഡയലോഗി’ൽ പങ്കാളിയാകും.

നിർമല സീതാരാമൻ ഓഗസ്റ്റ് 26-ന് കാനഡയുടെ സാമ്പത്തിക തലസ്ഥാനമായ ടൊറന്റോയിൽ എത്തും. അവിടെ ‘കാനഡ-ഇന്ത്യ ബിസിനസ് കൗൺസിൽ’ (C-IBC), ‘കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി’ (CII) എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന കോർപ്പറേറ്റ് പ്രമുഖരുടെ യോഗത്തിൽ അവർ പങ്കെടുക്കും. ഈ സന്ദർശനവേളയിൽ ഇൻഡോ-കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികളുമായും പ്രവാസി സംഘടനകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

തൊട്ടടുത്ത ദിവസമായ ഓഗസ്റ്റ് 27-ന് കനേഡിയൻ ധനകാര്യ, ദേശീയ റവന്യൂ മന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ചാമ്പെയ്നുമായി നിർമല സീതാരാമൻ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള മേഖല തിരിച്ചുള്ള ചർച്ചകൾക്കും അന്ന് ഔദ്യോഗികമായി തുടക്കമാകും

ക്രോസ്-ബോർഡർ പേയ്മെന്റുകൾ, റെമിറ്റൻസ് ലളിതമാക്കൽ, ഫിൻടെക്, ക്യാപിറ്റൽ മാർക്കറ്റ്, ഡിജിറ്റൽ പേയ്മെന്റ് നവീകരണം, സുസ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയാകും ഈ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. കാനഡ ക്ലബ് ടൊറന്റോ സംഘടിപ്പിക്കുന്ന “കാനഡ ആൻഡ് ഇന്ത്യ: അഡ്വാൻസിങ് ഷെയേർഡ് ഇക്കണോമിക് ഇന്ററെസ്റ്റ്സ്” എന്ന പാനൽ ചർച്ചയിലും ഇരു ധനമന്ത്രിമാരും സംസാരിക്കും.

2025 മാർച്ചിൽ പ്രധാനമന്ത്രി മാർക്ക് കാർണി അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വീണ്ടും ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടക്കുന്നത്. ധനമന്ത്രിയെന്ന നിലയിൽ നിർമല സീതാരാമൻ നടത്തുന്ന ആദ്യ കാനഡ സന്ദർശനമാണിത്. നിലവിൽ കനേഡിയൻ പെൻഷൻ ഫണ്ടുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ 100 ശതകോടി കനേഡിയൻ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 

ഈ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലേക്കും, ഒരു പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുന്നതിലേക്കും നയിക്കുന്ന നയതന്ത്ര അടിത്തറയാണ് ഈ ഉച്ചകോടിയിലൂടെ ഉണ്ടാകാൻ പോകുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !