സാൽമൊണല്ല ബാധ; അയർലണ്ടിൽ വൻ ഭക്ഷ്യവസ്തുക്കൾ തിരിച്ചുവിളിക്കുന്നു

ഡബ്ലിൻ – അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന നിരവധി ഭക്ഷ്യവസ്തുക്കളിൽ സാൽമൊണല്ല (Salmonella) ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് Food Safety Authority of Ireland (FSAI) അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഡൺസ് സ്റ്റോഴ്സിന്റെ (Dunnes Stores) ബാക്സ്റ്റർ ആൻഡ് ഗ്രീൻ (Baxter & Greene) ബ്രാൻഡിലുള്ള നാൽപ്പതിലധികം റെഡിമെയ്ഡ് സാലഡുകളും പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളുമാണ് വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിക്കുന്നത്.

ഭക്ഷണങ്ങളിൽ ഉപയോഗിച്ച ഇറക്കുമതി ചെയ്ത എള്ളിൽ (Sesame seeds) നിന്നാണ് ബാക്ടീരിയ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൺസ് സ്റ്റോഴ്സിന് പുറമെ, സൂപ്പർവാലു (SuperValu), ജെം പാക്ക് (Gem Pack) എന്നീ ബ്രാൻഡുകളുടെ എള്ളും സീഡ് മിക്സുകളും ഇതേ തുടർന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്.
സാൽമൊണല്ല ബാക്ടീരിയ ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വയറിളക്കം, വയറുവേദന, ഛർദ്ദി, കടുത്ത പനി എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ ഉൽപ്പന്നങ്ങൾ കൈവശമുള്ള ഉപഭോക്താക്കൾ ഇവ യാതൊരു കാരണവശാലും കഴിക്കരുതെന്നും, വാങ്ങിയ സ്റ്റോറുകളിൽ തിരികെ നൽകി പണം കൈപ്പറ്റണമെന്നും അധികൃതർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: Food Safety Authority of Ireland (FSAI)
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !