അയര്‍ലണ്ടില്‍ സമരങ്ങളുടെ വിന്റര്‍ വരുന്നു: പണിമുടക്കിന് വിവിധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു

ഡബ്ലിന്‍: ശമ്പളക്കരാറിന്റെ പേരില്‍ അയര്‍ലണ്ടില്‍ പണിമുടക്കിന്റെയും സമരങ്ങളുടെയും കാലം വരുന്നു.പൊതുമേഖലയിലെ തൊഴിലാളികളും നഴ്സുമാരും ജയില്‍ ജീവനക്കാരുമെല്ലാം പണിമുടക്കിന് അനുകൂലമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.

ന്യായമായ ശമ്പള വര്‍ദ്ധനവുണ്ടായില്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാര്‍ പണിമുടക്കുമെന്ന് യുണൈറ്റ് അടക്കമുള്ള യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി. സമരത്തിന് അനുകൂലമായി പൊതുമേഖലയിലെ അംഗങ്ങള്‍ വോട്ടുചെയ്തെന്ന് യുണൈറ്റ് ട്രേഡ് യൂണിയന്‍ അറിയിച്ചു.സമരത്തെ പിന്തുണക്കുന്നതായി ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.ഫോര്‍സ, എസ് ഐ പി ടി യു, ഐ എന്‍ എം ഒ എന്നിവയുള്‍പ്പെടെ മറ്റ് പൊതുമേഖലാ യൂണിയനുകളും സമരം പ്രഖ്യാപിച്ചു.

പൊതുമേഖലാ ശമ്പള കരാര്‍ ജൂണ്‍ 30ന് അവസാനിച്ചതാണ്. എന്നിട്ടും പുതിയ കരാറുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.രണ്ടര വര്‍ഷത്തെ കാലയളവില്‍ 10.25% വരെ ശമ്പള വര്‍ദ്ധനവ് നല്‍കാനാണ് മുന്‍ കരാര്‍ വ്യവസ്ഥ ചെയ്തിരുന്നത്.

പണിമുടക്കിന്റെ സ്വഭാവവും സമയക്രമവും സംബന്ധിച്ച്‌ കടയിലെ സ്റ്റുവാര്‍ഡുകളുമായി കൂടിയാലോചിക്കുമെന്ന് യുണൈറ്റ് വ്യക്തമാക്കി.വിന്ററിലെ സമരം ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുണൈറ്റിന്റെ ഡെപ്യൂട്ടി റീജിയണല്‍ സെക്രട്ടറി ടോം ഫിറ്റ്സ്ജെറാള്‍ഡ് ആവശ്യപ്പെട്ടു. പൊതുമേഖലാ തൊഴിലാളികളുടെ ശമ്പള പാക്കേജുകള്‍ കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനനുസരിച്ചാണെന്ന് ഉറപ്പാക്കണമെന്ന് യുണൈറ്റ് ആവശ്യപ്പെട്ടു

അതേ സമയം,സമര ഭീഷണി അനാവശ്യമാണെന്നും പൊതുമേഖലാ ശമ്പളം സംബന്ധിച്ച്‌ കരാറിലെത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെയും ചര്‍ച്ച പോലും നടന്നിട്ടില്ല.അതിനിടെ എല്ലാ കാര്യങ്ങളിലും യൂണിയനുകളുമായി ഇടപഴകാന്‍ തയ്യാറാണെന്നും പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ വകുപ്പ് വക്താവ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !