ഡബ്ലിൻ: ടെലികോം വിപണിയിലേക്ക് ചുവടുവെച്ച് പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലിഡിൽ (Lidl).
ആകർഷകമായ അൺലിമിറ്റഡ് 5G മൊബൈൽ പ്ലാനുമായി 'ലിഡിൽ കണക്റ്റ്' (Lidl Connect) ഒക്ടോബർ 5 തിങ്കളാഴ്ച മുതൽ അയർലൻഡിൽ പ്രവർത്തനം ആരംഭിക്കും. ആദ്യമെത്തുന്ന ഒരു ലക്ഷം ഉപഭോക്താക്കൾക്ക് 'പ്രൈസ് ഫോർ ലൈഫ്' (Price for Life) ഓഫറിലൂടെ പ്രതിമാസം വെറും €8.99 നിരക്കിൽ ഈ സേവനം ലഭ്യമാകും.
യാതൊരുവിധ ദീർഘകാല കരാറുകളുമില്ലാത്ത (No-contract) ഈ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, അയർലൻഡിലെയും യുകെയിലെയും ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യ എസ്എംഎസ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ, പ്രതിമാസം 50GB ഇയു/യുകെ (EU/UK) റോമിങ് ഡാറ്റയും 38-ലധികം രാജ്യങ്ങളിലേക്ക് വിളിക്കാൻ 100 അന്താരാഷ്ട്ര മിനിറ്റുകളും ലഭിക്കും.
ആദ്യത്തെ 1,00,000 ഉപഭോക്താക്കൾക്ക് അല്ലെങ്കിൽ 31.12.26 വരെ.
അക്കൗണ്ട് പരിധി, €8.99 "ലൈഫ് ടൈം പ്രൈസ്" (Price for Life) ഓഫർ ഒരു ലിഡിൽ പ്ലസ് (Lidl Plus) അക്കൗണ്ടിന് ഒരു സിമ്മിന് മാത്രമേ ബാധകമാകൂ (കൂടുതലായി എടുക്കുന്ന 3 സിമ്മുകൾ വരെ ഒന്നിന് €12.99 വീതം നിരക്ക് വരും). ലിഡിൽ പ്ലസ് ആപ്പിൽ ആക്ടീവ് മെമ്പർഷിപ്പ് ഉണ്ടായിരിക്കണം.
ഉപഭോക്താക്കൾക്ക് €0.99 നൽകി അയർലൻഡിലെ 192 ലിഡിൽ സ്റ്റോറുകളിൽ നിന്നും ഫിസിക്കൽ സിം കാർഡുകൾ വാങ്ങാം. അനുയോജ്യമായ ഫോണുകളുള്ളവർക്ക് 'ലിഡിൽ പ്ലസ്' (Lidl Plus) ആപ്പ് വഴി ഇ-സിം (eSIM) ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. നിലവിലുള്ള മൊബൈൽ നമ്പർ നിലനിർത്താനും സൗകര്യമുണ്ട്. പ്രമുഖ ടെലികോം ദാതാക്കളായ 'എയർ' (eir) നെറ്റ്‌വർക്കിന്റെയും '1ഗ്ലോബലി'ന്റെയും (1GLOBAL) പങ്കാളിത്തത്തോടെയാണ് ലിഡിൽ കണക്റ്റ് ഈ സേവനം ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
(Terms & Conditions) വെബ്‌സൈറ്റ് lidl.ie/connect സന്ദര്‍ശിക്കുക





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.