ഡബ്ലിൻ: രാജ്യത്തെ അഞ്ച് കൗണ്ടികളിൽ നാളെ (ചൊവ്വാഴ്ച) ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ ഈ അഞ്ച് കൗണ്ടികളിലും സ്റ്റാറ്റസ് യെല്ലോ കാറ്റ് മുന്നറിയിപ്പ് (Status Yellow Wind Warning) പ്രാബല്യത്തിലുണ്ടാകും. മണിക്കൂറുകളോളം ശക്തമായ കാറ്റടിക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇതിനുപുറമെ, തെക്കൻ തീരദേശ കൗണ്ടികളായ കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇവിടെ ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പും (Status Yellow Rain Warning) ബാധകമായിരിക്കും.
മോശം കാലാവസ്ഥയെ തുടർന്ന് യാത്രാ തടസ്സങ്ങൾക്കും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.