ഇസ്ലാമാബാദ്: പാകിസ്താനില്‍ ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡർ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഭീകര സംഘടനയിലെ പ്രധാന നേതാവായ ഖാരി സയീദ് അബ്ദുല്‍ അസീസാണ് ഇസ്ലാമാബാദിലെ ഖുബാ മസ്ജിദിന്റെ കവാടത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. മസ്ജിദിലെത്തുന്നതിന് മുമ്പ് ഖാരി സയീദ് പരിചയമില്ലാത്ത ഒരു റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍. തുടർന്ന് പ്രാർഥനയ്‌ക്കായി ഖുബാ മസ്ജിദിലെത്തിയ ഇയാള്‍ കവാടത്തില്‍വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ മരണം സംഭവിച്ചതായാണ് വിവരം.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.