കോഗോ: കോംഗോയില്‍ എബോള ബാധിച്ചു മരിച്ചവരുടെ എണ്ണം 2000 പിന്നിട്ടു. ചരിത്രത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ പടരുന്ന വൈറസ് വ്യാപനമാണിതെന്ന് അധികൃതർ അറിയിച്ചു.
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ സമരം ആരംഭിച്ചതു പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇതുവരെ 4381 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2011 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മേയ് 15-നാണ് നിലവിലെ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും ഫെബ്രുവരിയില്‍ത്തന്നെ ഇത് ആരംഭിച്ചിരുന്നതായി ജനിതക പരിശോധനകളില്‍ വ്യക്തമായി.
ആദ്യത്തെ 1000 മരണങ്ങള്‍ റിപ്പോർട്ട് ചെയ്യാൻ ഒൻപത് ആഴ്ചയെടുത്തപ്പോള്‍, അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ ഇരട്ടിയായെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.