ജപ്പാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: നാല് മരണം, അന്താരാഷ്ട്ര വിമാനത്താവളം അടച്ചു,

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേർ മരിച്ചു, ഒരാളെ കാണാതായി. ആയിരക്കണക്കിന് ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.ചിബയില്‍ 24 മണിക്കൂറിനിടെ 360 മില്ലീമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.

റോഡുകളും റെയില്‍വേ ട്രാക്കുകളും പൂർണമായി വെള്ളത്തിനടിയിലായി. റോഡ്-റെയില്‍ ഗതാഗതം തടസപ്പെട്ടതോടെ ടോക്കിയോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ നരിറ്റയില്‍ ഏഴായിരത്തോളം യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. ടോക്കിയോ നഗരവുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളും അടച്ചു.

പ്രളയത്തെ തുടർന്ന് 25,000ത്തോളം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !