റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകള്‍ ഇന്ത്യയിലേക്ക്; ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി സ്പോട്ട് ടെൻഡറുകള്‍ പുറപ്പെടുവിച്ചു.

പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, മാഗ്ലൂർ റിഫൈനറി & പെട്രോകെമിക്കല്‍സ് എന്നിവ ചേർന്ന് 6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി സ്പോട്ട് ടെൻഡറുകള്‍ പുറപ്പെടുവിച്ചു.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായിട്ടാണിത്. പശ്ചിമേഷ്യയില്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ചെങ്കടല്‍, ഹോർമുസ് കടലിടുക്ക് തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള കപ്പല്‍ പാതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം.

ഈ തന്ത്രപരമായ ക്രൂഡ് ഓയില്‍ റിസർവ്, എങ്ങനെയാണ് ആഭ്യന്തരതലത്തില്‍ ഇന്ധനവില വർധനയ്ക്ക് തടയിടുന്നതെന്നും, ചില്ലറ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതെന്നും, നിങ്ങളുടെ പ്രതിമാസ ബജറ്റിന് സംരക്ഷണം നല്‍കുന്നതെന്നും താഴെ വിവരിക്കുന്നു.

എച്ച്‌.പി.സി.എല്‍, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായി 4 ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയിലാണ് വാങ്ങാൻ ലക്ഷ്യമിടുന്നത്.എം.ആർ.പി.എല്‍, ഒക്ടോബർ 10 നും 20 നും ഇടയിലുള്ള വിതരണത്തിനായി 2 ദശലക്ഷം ബാരല്‍ വരെ ക്രൂഡ് ഓയില്‍ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ കാരണം ഗതാഗത തടസ്സവും, ആക്രമണ സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ചെങ്കടല്‍, ഹോർമുസ് കടലിടുക്ക് എന്നീ ഉയർന്ന അപകടസാധ്യതയുള്ള കപ്പല്‍ പാതകള്‍ ഒഴിവാക്കണമെന്ന് എണ്ണ വിതരണക്കാരോട് ടെൻഡർ രേഖകളില്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു?

ഇന്ത്യയില്‍ ഇന്ധനവില വർദ്ധിക്കാതിരിക്കാൻ പ്രമുഖ എണ്ണക്കമ്പനികളുടെ നീക്കം കാരണമാകും. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ കപ്പലുകള്‍ ആക്രമിക്കപ്പെടാനുള്ള സാഹചര്യവും, ഇൻഷുറൻസ് തുകയും, ഗതാഗതച്ചെലവും കുത്തനെ ഉയരാനുള്ള സാധ്യതകളും നില നില്‍ക്കുകയാണ്.

അപകടസാധ്യതയുള്ള കപ്പല്‍ പാതകള്‍ ഒഴിവാക്കി മുൻകൂട്ടി സ്പോട്ട് ഓർഡറുകള്‍ നല്‍കുന്നതിലൂടെ ക്രൂഡ് വിലയില്‍ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റത്തില്‍ നിന്ന് രക്ഷ നേടാൻ സാധിക്കും.ഇതിലൂടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടിയാലും ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വില പെട്ടെന്ന് കൂട്ടാതെ സുസ്ഥിരമായി നിലനിർത്താൻ സാധിക്കുന്നു.

റീടെയില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ഇന്ധന വില, പ്രത്യേകിച്ച്‌ ഡീസല്‍ വില. പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ രാജ്യത്തുടനീളം എത്തിക്കുന്നത് ലോറികളിലും മറ്റ് ചരക്കുവാഹനങ്ങളിലുമാണ്.

ഇന്ധനവില നിയന്ത്രണവിധേയമായി തുടർന്നാല്‍ ചരക്കുകൂലി വർദ്ധിക്കില്ല. ഇത് പച്ചക്കറികള്‍ക്കും, അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ പെട്ടെന്ന് വിലകൂടുന്നത് തടയുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുന്നു.

എണ്ണക്കമ്പനികളുടെ മുൻകരുതല്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്നു. ബസ് ചാർജ്ജ്, ഓട്ടോ/ടാക്സി നിരക്കുകള്‍, സ്വന്തം വാഹനങ്ങളുടെ ഇന്ധനച്ചെലവ് എന്നിവ പെട്ടെന്ന് വർദ്ധിക്കില്ല.

അവശ്യസാധനങ്ങള്‍ക്ക് അനാവശ്യമായി വിലകൂടാത്തതിനാല്‍ കുടുംബത്തിന്റെ പ്രതിമാസ ബജറ്റ് താളംതെറ്റാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !