ഹാഷിഷ് കടത്ത്; മദീനയില്‍ സൗദി പൗരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മദീന മേഖലയില്‍ ഹാഷിഷ് കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുല്‍ അസീസ് ബിൻ തുറാബി ബിൻ ലാഹിഖ് അല്‍-ജാബ്രി എന്നയാളാണ് ഹഷീഷും മറ്റു മരുന്നുകളും വിറ്റഴിച്ച കേസില്‍ പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് മാഫിയയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും കർശന നടപടികള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !