ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഇറാൻ:,ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങള്‍ സഹിക്കേണ്ടി വരുമെനന്ന് ട്രംപ്,

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം സംബന്ധിച്ച്‌ ഒമാനുമായി നടത്തുന്ന ചർച്ചകള്‍ പുരോഗമിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

ഹോർമുസ് തുറക്കുന്നത് ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും ഇറാൻ വ്യക്തമാക്കി. ഖത്തർ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറേനിയൻ പൈലറ്റുമാരുടെ വിഷയത്തില്‍ അന്വേഷണം നടത്താൻ അനുമതി നല്‍കണമെന്ന് ഇറാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇറാനെ സാമ്പത്തികമായി കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

ആക്രമണം അവസാനിപ്പിച്ച്‌ ഇറാനെ സാമ്പത്തികമായി കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഉയർന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !