കശ്മീര്‍ ഇന്ത്യയുടെ പ്രധാനഭാഗമെന്ന് യുഎസ് അംബാസഡര്‍, പ്രതിഷേധവുമായി പാകിസ്ഥാൻ,

 ശ്രീനഗർ:  ജമ്മുകശ്മീരിനെ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് വിശേഷിപ്പിച്ച ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പാകിസ്ഥാന്‍.

സംഭവത്തില്‍ പാകിസ്ഥാന്‍ ഇസ്ലാമാബാദിലെ യുഎസ് ഡിപ്ലോമാറ്റായ നതാലി ബേക്കറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. കശ്മീര്‍ തര്‍ക്ക വിഷയത്തില്‍ ദീര്‍ഘകാലമായുള്ള അമേരിക്കന്‍ നിലപാടിന് വിരുദ്ധമാണ് പരാമര്‍ശമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

ജമ്മുകശ്മീര്‍ അന്താരാഷ്ട്ര അംഗീകാരമുള്ള തര്‍ക്കപ്രദേശമാണ്. ഐക്യരാഷ്ട്ര സഭയുടെ പ്രമെയങ്ങള്‍ക്കും കശ്മീരി ജനതയുടെ താല്പര്യങ്ങള്‍ക്കും അനുസൃതമായി മാത്രമെ ഇതിന്റെ തീര്‍പ്പ് ഉണ്ടാകാവു എന്നും പാകിസ്ഥാന്‍ ആവര്‍ത്തിച്ചു. ശ്രീനഗറില്‍ 2 ദിവസമായി നടത്തുന്ന സന്ദര്‍ശനത്തിനിടെയായിരുന്നു സെര്‍ജിയോ ഗോറിന്റെ പരാമര്‍ശം. 

ജമ്മുകശ്മീര്‍ മേഖലയിലെ സുരക്ഷാസാഹചര്യം മെച്ചപ്പെട്ടെന്നും ജമ്മു കശ്മീരിലേക്കുള്ള യാത്ര സംബന്ധിച്ച യുഎസിന്റെ ട്രാവല്‍ അഡൈ്വസറി പുനപരിശോധിക്കുമെന്നും സെര്‍ജിയോ ഗോര്‍ സൂചിപ്പിച്ചിരുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും ഗോര്‍ പറഞ്ഞു.

അതേസമയം കശ്മീര്‍ വിഷയത്തില്‍ അമേരിക്ക തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും ഇത്തരം വിഷയങ്ങളില്‍ പ്രസ്താവന നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !