സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ തുര്‍ക്കി ചരക്കുകപ്പല്‍ സോമാലിയൻ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; ജീവനക്കാരില്‍ ആറ് ഇന്ത്യക്കാര്‍,,

മൊഗാദിഷു: തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള ചരക്കുകപ്പല്‍ സോമാലിയൻ തീരത്ത് കടല്‍ക്കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്

എം.വി. ലുതുഫ്' എന്ന കപ്പലിലെ പത്തംഗ ജീവനക്കാരില്‍ ആറ് പേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ ഔദ്യോഗിക വക്താവ് അറിയിച്ചു.

പോളാർ മൂവ്‌മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ആയുധങ്ങള്‍, വാർത്താവിനിമയ ഉപകരണങ്ങള്‍, സാറ്റലൈറ്റ് സംവിധാനങ്ങള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച പൻഡ്ലാൻഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് ഏകദേശം മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് കപ്പല്‍ കടല്‍ക്കൊള്ളക്കാർ പിടിച്ചെടുത്തതെന്നാണ് വിവരം. തുടർന്ന് കപ്പല്‍ പൻഡ്ലാൻഡിലെ ദംഗോരോയോ ജില്ലയിലെ ഗാർമാല്‍ തീരത്തേക്ക് കൊണ്ടുപോയി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !