വാഷിങ്ടണ്‍ ഡിസി: ഹോർമൂസില്‍ തുടരുന്ന പ്രതിസന്ധി മറികടക്കാൻ യുഎസ് എണ്ണ ഒളിച്ചു കടത്തുന്നു. പാതിരാത്രിയില്‍ നടത്തുന്ന ദൗത്യത്തിലൂടെയാണ് എണ്ണക്കടത്ത് നടക്കുന്നത്.അമേരിക്കൻ സൈന്യം നേരിട്ട് ഈ രഹസ്യദൗത്യത്തിന് ചുക്കാൻ പിടിക്കുന്നു.
ഹോർമൂസില്‍ യുഎസിന് ആധിപത്യമുള്ള തെക്കൻ ചാനല്‍ വഴിയാണ് നീക്കങ്ങള്‍. കഴിഞ്ഞ രണ്ട് മാസമായി ഈ ചാനല്‍ യുഎസിന്റെ അധീനതയിലാണ്.ഇറാന്റെ റഡാർ സംവിധാനങ്ങള്‍ക്കു നേരെ യുഎസ് നടത്തിയ ആക്രമണങ്ങള്‍ ഈ ദൗത്യത്തിന് ഏറെ സഹായകമായെന്നാണ് വിവരം. റഡാറിലൂടെ കപ്പല്‍നീക്കങ്ങളെ തിരിച്ചറിയാനും ആക്രമണം നടത്താനും ഇറാന് സാധിക്കുന്നില്ല. പകരം, 'ബോട്ട് സ്പോട്ടർ'മാരെ ഉപയോഗിച്ച് കപ്പലുകളുടെ സ്ഥാനം തിരിച്ചറിയുകയും അങ്ങോട്ട് ആക്രമണം നടത്തുകയുമാണ് ഇറാൻ ചെയ്യുന്നത്. ഇതിന് വലിയ പരിമിതികളുണ്ട് എന്നത് യുഎസിന് ഒളിച്ചുകടത്തലിന് സഹായകമാകുന്നു.
പ്രതിദിനം ശരാശരി 1 കോടി ബാരല്‍ എണ്ണ ഹോർമൂസിലൂടെ ഇങ്ങനെ കടന്നുപോകുന്നുണ്ട് എന്നാണ് വിവരം. ഇത് ഹോർമൂസ് സാധാരണപോലെ പ്രവർത്തിച്ചിരുന്ന കാലത്തെ അളവിന്റെ പകുതിയാണ്. ചില ദിവസങ്ങളില്‍ ഒന്നരക്കോടിയോ രണ്ട് കോടിയോ ബാരല്‍ എണ്ണ കടത്താൻ കഴിയുന്നു എന്നാണ് വിവരം. ഓരോ രാത്രിയും 15 മുതല്‍ 20 വരെ എണ്ണക്കപ്പലുകളാണ് ഇങ്ങനെ തെക്കൻ പാതയിലൂടെ ഒളിച്ച് സഞ്ചരിക്കുന്നത്.
ബോട്ട് സ്പോട്ടർമാരെ ആശ്രയിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കൃത്യത കുറവാണ്. കൂടാതെ ഇത്തരം ആക്രമണങ്ങളെ മിക്കതിനെയും മിസൈല്‍വേധ സംവിധാനങ്ങളിലൂടെ തടയാനും യുഎസ് സൈന്യത്തിന് സാധിക്കുന്നുണ്ട്. ഈ ആഴ്ച മാത്രം ഇറാന്റെ 8 ഡ്രോണുകളും 2 ക്രൂയിസ് മിസൈലുകളും അമേരിക്കൻ സേന വെടിവെച്ചിട്ടു.
എണ്ണ നിറച്ച് പുറത്തേക്ക് പോകുന്ന കപ്പലുകളെ സഹായിക്കുന്നതിനൊപ്പം, അറബിക്കടലില്‍ നിന്ന് ഗള്‍ഫ് തുറമുഖങ്ങളിലേക്ക് എണ്ണ നിറയ്ക്കാൻ വരുന്ന ഒഴിഞ്ഞ കപ്പലുകളെയും അമേരിക്കൻ സേന സുരക്ഷിതമായി അകമ്പടി സേവിക്കുന്നതായാണ് വിവരം. കപ്പലുകള്‍ കടലിടുക്ക് മുറിച്ചുകട ക്കുമ്പോള്‍ യുഎസ് എയർഫോഴ്‌സിന്റെ ഫൈറ്റർ ജെറ്റുകള്‍ ആകാശത്തുനിന്ന് നിരന്തരം സുരക്ഷ ഒരുക്കുന്നു.
ഹോർമുസിലൂടെ യുഎസ് കപ്പലുകള്‍ കടക്കുന്നതായി ട്രംപും അവകാശപ്പെടുന്നുണ്ട്. ഇറാനുമായി നിലവില്‍ ചർച്ചകളൊന്നും ഇല്ലെന്നും, അവരുമായുള്ള ചർച്ചകളെല്ലാം സമയനഷ്ടമാണെന്നും ട്രംപ് വിവരിക്കുന്നു. ഇറാന് ഇപ്പോള്‍ പഴയപോലെ പോരാടാൻ ശേഷിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.