സ്വര്‍ണഖനി തകര്‍ന്നുവീണ് വൻ അപകടം: നൂറിലേറെ പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർ മണ്ണിനടിയിലെന്ന് റിപ്പോർട്ട്,

ബെംഗി: മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കില്‍ സ്വർണഖനി മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു. നിരവധി പേർ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

രക്ഷാപ്രവർത്തനം തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
ഖനിയില്‍ എത്രപേർ ഉണ്ടായിരുന്നുവെന്നതിന്റെ കണക്ക് ലഭ്യമായിട്ടില്ല. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ പരിമിതമായ ഖനികള്‍ വ്യാപകമാണ്. കാമറൂണ്‍ അതിർത്തിക്ക് സമീപമുള്ള സാംബോയി ഗ്രാമത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടമുണ്ടായത്.

 തെഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ മണലും മണ്ണും ഇടിഞ്ഞുവീണ് ആളുകളെ മൂടുകയായിരുന്നു. ഇതിനകം നൂറിലധികം മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഖനിക്കുള്ളിലെ നിരവധി ഭൂഗർഭ തുരങ്കങ്ങള്‍ ഒരേസമയം തകർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !