തുടരുന്ന സംഘർഷം: മ്യാന്‍മറില്‍ ബുദ്ധവിഹാരത്തിനുനേരെ വ്യോമാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു നിരവധി പേർക്ക് പരിക്ക്,

 െiയ്‌പിഡോ: മ്യാൻമറില്‍ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം. 14 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്കേറ്റു.

ഇന്നലെ സാഗൈങ്ങ് മേഖലയിലെ മ്യോങ്ങ് പട്ടണത്തിലായിരുന്നു സംഭവം. നൂറുകണക്കിന് വിശ്വാസികള്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനിടെ ക്ഷേത്ര പരിസരത്ത് യുദ്ധവിമാനം രണ്ട് ബോംബുകള്‍ ഇടുകയായിരുന്നു. സൈന്യവും വിമത ഗ്രൂപ്പുകളും തമ്മില്‍ പോരാട്ടം രൂക്ഷമായ പ്രദേശമാണ് സാഗൈങ്ങ്. ഇവിടെ സൈന്യത്തിന്റെ ബോംബാക്രമണങ്ങള്‍ പതിവാണ്. 2021 ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറില്‍ ആഭ്യന്തര സംഘർഷം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !