ഹോര്‍മുസ് കടലിടുക്ക് "പുതിയ യുഎസ് പ്രദേശം"; വീണ്ടും ഭൂപടം പങ്കുവച്ച്‌ ഡൊണാള്‍ഡ് ട്രംപ്

 വാഷിംഗ്ടണ്‍: ലോകത്തിലെ എണ്ണയുടെയും എല്‍എൻജി കയറ്റുമതിയുടെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്ക് പുതിയ യുഎസ് പ്രദേശമാണെന്ന് വിശേഷിപ്പിച്ച്‌ ഡൊണാള്‍ഡ് ട്രം‌പ് വീണ്ടും ഭൂപടം പങ്കുവച്ചു.

ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച ഭൂപടത്തില്‍ ഹോർമുസ് കടലിടുക്ക് പ്രത്യേകം അടയാളപ്പെടുത്തിയാണ് പുതിയ യുഎസ് പ്രദേശമാണെന്ന് പറയുന്നത്. ആഗസ്റ്റ് 18-നും ട്രംപ് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 15-നാണ് കടലിടുക്കിന്റെ ഭാഗം യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ആദ്യമായി സൂചിപ്പിച്ചത്. 

എന്നാല്‍ ഇതിനെതിരെ ഇറാൻ രംഗത്തുവന്നിരുന്നു. ട്രംപിന്റെ ഈ ധാരണകള്‍ ഒന്നുകില്‍ സാഹചര്യങ്ങള്‍ തെളിയിക്കുമെന്നോ അല്ലെങ്കില്‍ തങ്ങള്‍ തിരുത്തിക്കുമെന്നുമായിരുന്നു ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരിബാബാദി പ്രതികരിച്ചത്."വളരെ മോശമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ഇറാനെ നമ്മള്‍ പരാജയപ്പെടുത്തിക്കഴിഞ്ഞാല്‍ - അധികം വൈകാതെ ഞാൻ ഹോർമുസ് കടലിടുക്ക് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രദേശമായി പ്രഖ്യാപിക്കും," ന്യൂയോർക്കില്‍ നടന്ന ഒരു റാലിക്കിടെ അദ്ദേഹം പറഞ്ഞു. "ഇത് സത്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാല്‍ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തിരിക്കുകയാണ്. ഈ ജലപാത ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകള്‍ അനുമതി നേടുകയും യാത്രാ ഫീസ് നല്‍കുകയും ചെയ്യണമെന്ന് ഇറാൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈയവസരത്തിലും, കടലിടുക്കിന്റെമേല്‍ യുഎസിന് "പൂർണ്ണ നിയന്ത്രണമുണ്ടെന്നാണ്" ട്രംപ് അവകാശപ്പെടുന്നത്.

അമേരിക്ക തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുകയും "പെരുമാറ്റം ശരിയാക്കുകയും" ചെയ്യുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും തുറക്കില്ലെന്നും ഇറാൻ ശനിയാഴ്ച വ്യക്തമാക്കിരുന്നു.

 "അമേരിക്കൻ അവകാശവാദങ്ങള്‍ക്കിടയിലും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണ്. അമേരിക്ക അതിന്റെ പെരുമാറ്റം ശരിയാക്കുന്നത് വരെ അത് തുറക്കില്ല," ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവൻ മൊഹ്‌സെൻ റെസായി സ്റ്റേറ്റ് ടെലിവിഷനില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !