വരുന്നു,100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ: അയര്‍ലണ്ടില്‍ പെരുമഴയും കൊടുങ്കാറ്റും, മുന്നറിയിപ്പ്,

ഡബ്ലിന്‍ : പസഫിക് സമുദ്രത്തില്‍ എല്‍ നിനോ പ്രഭാവം ശക്തിപ്പെടുന്നതിനാല്‍ വരും മാസങ്ങളില്‍ അയര്‍ലണ്ടില്‍ പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 100 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ എല്‍ നിനോ ആയിരിക്കുമിതെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.

മനുഷ്യ നിര്‍മ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ശക്തമായ പ്രകൃതിദത്ത കാലാവസ്ഥാ പ്രതിഭാസമാണ് എല്‍ നിനോ. ഇത് ആഗോള താപനിലയെ വര്‍ദ്ധിപ്പിക്കും.മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല താപനിലയെ ഈ പ്രതിഭാസം ചൂടുപിടിപ്പിക്കുന്നു.ലോകമെമ്പാടും കാറ്റ്, താപനില, മഴ എന്നിവയിലും മാറ്റങ്ങളുണ്ടാക്കുന്നു.

ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്ര താപനിലയിലെ സ്വാഭാവിക ചൂട് വരും മാസങ്ങളില്‍ 3സിയില്‍ കൂടുതലാകുമെന്ന് മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു.തെക്കന്‍ ആഫ്രിക്ക, വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വരള്‍ച്ചയുണ്ടാക്കും.അതേസമയം, അയര്‍ലണ്ട് ഉള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ കൂടുതല്‍ മഴയും കൊടുങ്കാറ്റും കൊണ്ടുവരും.

സാധാരണ നിലയില്‍ രണ്ട് മുതല്‍ ഏഴ് വര്‍ഷം കൂടുമ്പോഴാണ് എല്‍ നിനോ സംഭവിക്കുന്നത്.സമുദ്രോപരിതല താപനില ശരാശരിയേക്കാള്‍ വളരെ കൂടുതലാകും.ന്യൂനമര്‍ദ്ദമുണ്ടാക്കും. മഴക്കാലവും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവും വര്‍ദ്ധിപ്പിക്കും.മഴയുടെ തീവ്രതയും വര്‍ദ്ധിപ്പിക്കുമെന്ന് മെറ്റ് ഏറാനിലെ കാലാവസ്ഥാ നിരീക്ഷകന്‍ പോള്‍ മൂര്‍ അറിയിച്ചു.

അടുത്ത വര്‍ഷം ഭീകര ചൂട്

അടുത്ത വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ചൂടേറിയതായിരിക്കുമെന്ന് പ്രവാചകര്‍ പറയുന്നു.നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ വര്‍ഷമായ 2024 നെ മറികടക്കുമെന്ന് മൂര്‍ അറിയിച്ചു.

ഒരു നൂറ്റാണ്ടിലേറെയായി ഏറ്റവും വലിയ എല്‍ നിനോയെ പ്രതീക്ഷിക്കുകയാണെന്ന് ബ്രിട്ടന്റെ ദേശീയ കാലാവസ്ഥാ ഏജന്‍സിയിലെ ആദം സ്‌കൈഫ് വ്യക്തമാക്കുന്നു. ആധുനിക കാലാവസ്ഥാ രേഖകളില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് ഈ പ്രതിഭാസം.

ജലത്തിന്റെ താപനില അടിസ്ഥാന താപനിലയേക്കാള്‍ കുറഞ്ഞത് 0.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമ്പോഴാണ് എല്‍ നിനോ സംഭവിക്കുന്നത്. ഇത് ഒരു സ്വാഭാവിക ചക്രത്തിന്റെ ഭാഗമാണെങ്കിലും കാലാവസ്ഥാ വ്യതിയാനം അതിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.

കടുത്ത വരള്‍ച്ചയുടെ പിടിയില്‍ മധ്യ അമേരിക്ക.

എല്‍ നിനോ മൂലമുണ്ടായ കടുത്ത വരള്‍ച്ചയുടെ പിടിയിലാണ് മധ്യ അമേരിക്ക.അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പനാമ കനാല്‍, ജലനിരപ്പ് കുറയുന്നതിനാല്‍ സെപ്റ്റംബര്‍ 3 മുതല്‍ കടത്തി വിടുന്ന കപ്പലുകളുടെ എണ്ണം കുറയ്ക്കുമെന്ന് പനാമ കനാല്‍ അതോറിറ്റി പറഞ്ഞു.ആഗോള സമുദ്ര വ്യാപാരത്തിന്റെ 5% കൈകാര്യം ചെയ്യുന്നത് ഈ കനാലാണ്.

എല്‍ നിനോ പ്രതിഭാസം മൂലമുണ്ടാകുന്ന വരള്‍ച്ച കാരണം അടുത്ത മാസം മുതല്‍ നിലവിലെല്‍ 36 കപ്പലുകള്‍ 34 ആയി കുറയ്ക്കും സെപ്റ്റംബര്‍ 15 മുതല്‍ ഇത് 32 ആക്കുമെന്നും ഏജന്‍സി പറയുന്നു.യു എസ് കണ്ടെയ്നര്‍ ഗതാഗതത്തിന്റെ ഏകദേശം 40% പനാമ കനാലാണ് കൈകാര്യം ചെയ്യുന്നത്.

രണ്ട് കൃത്രിമ തടാകങ്ങളില്‍ ശേഖരിക്കുന്ന മഴവെള്ളമാണ് കനാലിന്റെ ഉറവിടം.മഴ കുറഞ്ഞതിനാല്‍ ജലപാതയുടെ ദീര്‍ഘകാല സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആവശ്യമാണെന്ന് കനാല്‍ ഓപ്പറേറ്റര്‍ പറഞ്ഞു.മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ് 80% പ്രദേശങ്ങളിലും ബുധനാഴ്ച വരള്‍ച്ചാ മുന്നറിയിപ്പ് നല്‍കി.

30 വര്‍ഷത്തെ ശരാശരിയേക്കാള്‍ കൂടിയ താപനില

പസഫിക് മേഖലയിലെ താപനില നിലവില്‍ 30 വര്‍ഷത്തെ ശരാശരിയേക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്ന് യു എസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ പറയുന്നു.

എല്‍ നിനോ ഈ നവംബറില്‍ താപനില 3.9 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കുമെന്ന് പ്രവചിക്കുന്ന പ്രവചനങ്ങളും ഡാഷ്‌ബോര്‍ഡ് സമാഹരിക്കുന്നു.2015 ലെ 3 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ കൂടുതലാണിത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !