എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു: പാകിസ്ഥാനിലെ ആശുപത്രിയില്‍ 15നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം,

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 15 നവജാതശിശുക്കള്‍ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഗൈനക്കോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെ 6.15നാണ് അപകടം ഉണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുട്ടികളില്‍ 15പേരും മരിച്ചു. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതതെന്നാണ് വിവരം.

തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകള്‍പൊട്ടിച്ചാണ് അഗ്നിശമനസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നിലവില്‍ തീ നിയന്ത്രണവിധേയമാണ്. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !