അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബിജെപി സൂറത്ത് ജില്ലാ മഹിള മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിംഗിന്റെ മകൻ സൗരഭ് സിംഗിന്റെ ഭാര്യ നിധി സിംഗാണ് (24) മരിച്ചത്.
സൗരഭ് സിംഗിനുംഇയാളുടെ വനിതാ സുഹൃത്തിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. ബീഹാറിലെ മുസാഫർപുർ സ്വദേശിനിയായ നിധി സിംഗ് രണ്ട് വർഷം മുൻപാണ് സൗരഭ് സിംഗിനെ വിവാഹം കഴിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് നിധിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് വാർത്ത പുറത്തുവിട്ടത്.ശശി സിംഗ് ചൊവ്വാഴ്ച വൈകിട്ടിലെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ശശി ഭർത്താവ് സഞ്ജയ് സിംഗിനെയും മകൻ സൗരഭിനെയും വിളിച്ച് വിവരം അറിയിച്ചു. അവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. മരണവിവരം അറിഞ്ഞ നിധിയുടെ സഹോദരൻ ആദിത്യ കുമാറാണ് പൊലീസില്‍ പരാതി നല്‍കിയത്.
സൗരഭ് സിംഗും അയാളുടെ വനിതാ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്നും ഇതിന്റെ പേരില്‍ നിധിയും സൗരഭ് സിംഗും വാക്കേറ്റമുണ്ടാകാറുണ്ടെന്നും ആദിത്യ പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കിടയില്‍ നിധിയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആത്മഹത്യാക്കുറിപ്പ് ഡോക്ടർമാർ കണ്ടെത്തി. ഭർതൃവീട്ടുകാർ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാകാം നിധി കുറിപ്പ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.