യുകെയിൽ മലയാളി യുവതി ശസ്ത്രക്രിയയെ തുടർന്ന് അന്തരിച്ചു; അപ്രതീക്ഷിത വേർപാടിൽ നൊമ്പരമായി രേഷ്മ

ലിവർപൂൾ: ഉപരിപഠനത്തിനായി യുകെയിലെത്തിയ മലയാളി യുവതി ശസ്ത്രക്രിയയ്ക്ക് പിന്നാലെ അന്തരിച്ചു. വയനാട് സ്വദേശിനിയായ രേഷ്മ രാജൻ (32) ആണ് ലിവർപൂളിൽ വച്ച് മരണത്തിന് കീഴടങ്ങിയത്.

പിത്താശയ (Gallbladder) ശസ്ത്രക്രിയയ്ക്ക് വിധേയയായതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം സംഭവിച്ചത്.

തന്റെ വലിയ സ്വപ്നങ്ങളുമായി യുകെയിൽ ഉപരിപഠനം നടത്തിവരികയായിരുന്നു രേഷ്മ. പഠനത്തിനൊപ്പം മെച്ചപ്പെട്ട ഒരു ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിധി മരണം കവർന്നത്. തന്റെ ഏക മകളെ തനിച്ചാക്കിയാണ് രേഷ്മ ഈ ലോകത്തോട് വിടപറഞ്ഞത് എന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ നൊമ്പരമായി മാറി.

രേഷ്മയുടെ അപ്രതീക്ഷിത വേർപാട് ലിവർപൂളിലെ മലയാളി സമൂഹത്തെയും വലിയ രീതിയിൽ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്. കുടുംബത്തിനും ബന്ധുക്കൾക്കും ആശ്വാസം പകരാൻ യുകെയിലെ മലയാളി അസോസിയേഷനുകളും സുഹൃത്തുക്കളും ഒപ്പമുണ്ട്. മരണാനന്തര ചടങ്ങുകൾക്കും തുടർന്നുള്ള നടപടികൾക്കുമായുള്ള ശ്രമങ്ങൾ ലിവർപൂളിൽ പുരോഗമിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !