89-ാം വയസ്സിൽ മടക്കം: ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ രാജാവ്, നോർവേ ഹരാൾഡ് അഞ്ചാമൻ അന്തരിച്ചു,

ഓസ്ലോ : നോർവേയിലെ ഹരാൾഡ് അഞ്ച് രാജാവ് (89) അന്തരിച്ചു. ഓസ്‌ലോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ 6.35-നാണ് അന്ത്യം സംഭവിച്ചതെന്ന് കൊട്ടാരം അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

യൂറോപ്പിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ രാജാവായ ഹരാൾഡിന്റെ നിര്യാണത്തോടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഒരു ഭരണകാലത്തിനാണ് വിരാമമായിരിക്കുന്നതരക്തത്തിൽ ബാക്ടീരിയ ബാധിച്ചതിനെ തുടർന്ന് ആഗസ്റ്റ് 17 മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

2024-ൽ മലേഷ്യയിൽ അവധിക്കാലത്ത് ഇതേപോലെയുള്ള അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും താൽക്കാലിക പേസ്മേക്കർ ഘടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നോർവീജിയൻ സൈന്യത്തിന്റെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചാണ് അദ്ദേഹത്തിന് സ്ഥിരമായ പേസ്മേക്കർ വെച്ചുപിടിപ്പിച്ചത്.

രാജപദവി ജീവിതാവസാനം വരെ തുടരുമെന്നും ഒപ്പുവെച്ച സത്യപ്രതിജ്ഞ പാലിക്കുമെന്നും വ്യക്തമാക്കിയിരുന്ന അദ്ദേഹം, ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഔദ്യോഗിക പരിപാടികൾ മാത്രമാണ് കുറച്ചിരുന്നത്. രാജകുടുംബം വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഹരാൾഡ് രാജാവിന്റെ വിയോഗം.

കിരീടാവകാശിയായ ഹോകോൺ രാജകുമാരന്റെ ഭാര്യ കിരീടാവകാശി രാജകുമാരി മെറ്റെ-മാരിറ്റും ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ടിരുന്നു. ഇതിനിടയിൽ, മെറ്റെ-മാരിറ്റിന്റെ മകൻ മരിയസ് ഹോയ്ബി പീഡനക്കേസുകളിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതും രാജകുടുംബത്തിന് വലിയ തിരിച്ചടിയായിരുന്നു. പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ പ്രിയപ്പെട്ട ഭരണാധികാരിയായി ഹറാൾഡ് രാജാവ് എപ്പോഴും നിലകൊണ്ടിരുന്നു.

ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പരമ്പരയിൽ പെട്ട ഹരാൾഡ്, 1991-ലാണ് നോർവേയുടെ സിംഹാസനത്തിൽ എത്തിയത്. രാജ്യത്തിന്റെ ദേശീയ സ്വതന്ത്ര്യത്തിന്റെ പ്രതീകമായ രാജപദവിയിലേക്ക് ജനകീയമായ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. 2011-ൽ ഒസ്‌ലോയിലും ഉട്ടോയ ദ്വീപിലുമായി ആൻഡേഴ്സ് ബെഹ്റിംഗ് ബ്രേവിക് നടത്തിയ ഭീകരാക്രമണത്തിൽ 77 പേർ കൊല്ലപ്പെട്ടപ്പോൾ, രാജ്യത്തെ കണ്ണീരൊപ്പിയ ഹരാൾഡ് രാജാവിന്റെ ശക്തമായ ടെലിവിഷൻ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അദ്ദേഹം മുന്നിൽ നിന്നിരുന്നു. ഹരാൾഡിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ 53 കാരനായ ഹോകോൺ രാജകുമാരൻ നോർവേയുടെ അടുത്ത രാജാവായി ചുമതലയേൽക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !