33 കാരനായ മലയാളി വൈദിക വിദ്യാർത്ഥിയ്ക്ക് യൂറോപ്പില്‍ ദാരുണാന്ത്യം

ലിൻസ്, ഓസ്ട്രിയ — ഓസ്ട്രിയയിലെ ലിൻസിലുണ്ടായ ദാരുണമായ കാർ അപകടത്തിൽ മലയാളി വൈദിക വിദ്യാർത്ഥി മരിച്ച വാർത്ത പ്രവാസി മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. 

പെരുമ്പല്ലൂർ പൊതൂർ ഷാജൻ മാത്യു - റെജി ദമ്പതികളുടെ ഏക മകനായ ബ്രദർ മാത്യൂസ് പൊതൂർ (33) ആണ് ലിൻസിൽ ഇന്നലെ രാത്രിയിലുണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടത്. 
ജർമനിയിലെ ഫ്രൈബുർഗ് രൂപതയിൽ വൈദിക പഠനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു ബ്രദർ മാത്യൂസ്. വൈദിക പരിശീലനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെ ലിൻസിലുള്ള ദൈവാലയത്തിൽ പി.ആർ.ഒ (PRO) ആയി ശുശ്രൂഷ ചെയ്തുവരികയായിരുന്നു. 
അപകടത്തെത്തുടർന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകളിലാണ് ബന്ധുക്കൾ. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !